Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗായകന്‍ അഭിജിത്തിനെതിരേ നടപടിയെടുക്കുമെന്ന് മനേകാ ഗാന്ധി.
text_fieldsbookmark_border
ന്യൂഡൽഹി: മാധ്യമ പ്രവര്‍ത്തകയോട് അസഭ്യ വർഷം നടത്തിയ ഹിന്ദി ഗായകന്‍ അഭിജിത്തിനെതിരെ നടപടിയെടുക്കുമെന്ന് വനിതാ ശിശു സംരക്ഷണ മന്ത്രി മനേകാ ഗാന്ധി. അഭിജിത്തിെൻറ പരാമര്‍ശത്തിനെതിരെ മന്ത്രാലയത്തിന് ലഭിച്ച പരാതികളെ തുടര്‍ന്നാണ് മന്ത്രിയുടെ തീരുമാനം. ഇത്തരം പരാതികള്‍ #iamtrolledHelp എന്ന ഹാഷ്ടാഗ് മുഖേനയോ [email protected] എന്ന ഇ–മെയില്‍ വഴിയോ അറിയിക്കാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ചെന്നൈയിൽ ഇൻഫോസിസ് ജീവനക്കാരിയെ വെട്ടിക്കൊന്നത് മുസ്ലിമായതിനാൽ അത് ‘ലൗ ജിഹാദി’െൻറ ഭാഗമാണെന്നായിരുന്നു അഭിജിത് ട്വീറ്റ് ചെയ്തത്. ഇതിനെതിരെ പ്രതികരിച്ച സ്വാതി ചതുർവേദിയെന്ന മാധ്യമപ്രവര്‍ത്തകക്ക് നേരെയായിരുന്നു ഗായകെൻറ അസഭ്യവര്‍ഷം. ഹിന്ദുത്വ അനുകൂലിയായ അഭിജിത് മുമ്പ് പാകിസ്താൻ ഗായകരെയും കലാകാരൻമാർക്കെതിരെയും മോശമായി പ്രസ്താവന നടത്തിയിരുന്നു.
Next Story
