Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മല്യക്ക് നല്കിയ ഇളവ് റദ്ദാക്കി
text_fieldsbookmark_border
ന്യൂഡല്‍ഹി: വിദേശ വിനിമയച്ചട്ടം ലംഘിച്ച കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍നിന്ന് മദ്യവ്യാപാരി വിജയ് മല്യക്ക് നല്കിയ ഇളവ് ഡല്‍ഹി കോടതി റദ്ദാക്കി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍െറ അപേക്ഷ പരിഗണിച്ചാണ് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമവുമായി (പി.എം.എല്‍.എ) ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന കോടതിയുടെ നടപടി. 2000 ഡിസംബറിലാണ് നേരിട്ട് ഹാജരാകുന്നതില്‍നിന്ന് കോടതി മല്യക്ക് ഇളവ് നല്‍കിയത്.
മുംബൈയിലെ പി.എം.എല്‍.എ കോടതി മല്യക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചതിനാല്‍ ഡല്‍ഹി കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാദിച്ചത്. ബാങ്കുകളില്‍ 9000 കോടിയോളം രൂപ കുടിശ്ശിക വരുത്തി മുങ്ങിയ മല്യ ഇപ്പോള്‍ ലണ്ടനിലാണുള്ളത്.

Next Story