Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൈദരാബാദില്‍ രണ്ട് ഐ.എസ് അനുഭാവികള്‍ അറസ്റ്റില്‍

text_fields
bookmark_border
ഹൈദരാബാദില്‍ രണ്ട് ഐ.എസ് അനുഭാവികള്‍ അറസ്റ്റില്‍
cancel

ഹൈദരാബാദ്: ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേരെ ഹൈദരാബാദില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്തു. യാസില്‍ നിഹ്മത്തുല്ല, അതാഉല്ല റഹ്മാന്‍ എന്നിവരാണ് അറസ്റ്റിലായതെന്ന് തെലങ്കാന ഇന്‍റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിഹ്മത്തുല്ല ഐ.എസിന്‍െറ ഹൈദരാബാദ് ഘടകം തലവനും അതാഉല്ല സംഘടനയുടെ പ്രധാന സാമ്പത്തിക സ്രോതസ്സുമാണെന്നാണ് എന്‍.ഐ.എ വൃത്തങ്ങള്‍ പറയുന്നത്. ഇവരെ കോടതിയില്‍ ഹാജരാക്കി. ഐ.എസുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നതിന്‍െറ തെളിവ് ലഭിച്ചുവെന്നും റെയ്ഡിനിടെ സ്ഫോടക വസ്തുക്കള്‍ ഉള്‍പ്പെടെ കണ്ടെടുത്തുവെന്നും എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂണ്‍ 29ന് ഹൈദരാബാദില്‍ സ്ഫോടനത്തിന് പദ്ധതിയിട്ടുവെന്ന് ആരോപിച്ച് ഐ.എസ് അനുഭാവികളെന്ന് സംശയിക്കുന്ന അഞ്ചുപേരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ പൊലീസ് കസ്റ്റഡിയിലാണ്. ഹൈദരാബാദിലെ പത്തിടങ്ങളില്‍ എന്‍.ഐ.എ നടത്തിയ റെയ്ഡിനൊടുവിലായിരുന്നു ഇവരുടെ അറസ്റ്റ്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story