Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്രാസ് ഹൈകോടതി വളപ്പില്‍ അഭിഭാഷകനെ മകന്‍ വെട്ടി

text_fields
bookmark_border
മദ്രാസ് ഹൈകോടതി വളപ്പില്‍ അഭിഭാഷകനെ മകന്‍ വെട്ടി
cancel

ചെന്നൈ: കനത്ത സുരക്ഷയുള്ള മദ്രാസ് ഹൈകോടതി വളപ്പില്‍ മകന്‍െറ വെട്ടേറ്റ അഭിഭാഷകനായ പിതാവ് ഗുരുതരാവസ്ഥയില്‍. ചൊവ്വാഴ്ച രാവിലെ വടിവാളുമായി എത്തിയ മകന്‍ രാജേഷ്, അഡ്വ. മണിവര്‍ണന്‍െറ തലക്ക് വെട്ടുകയായിരുന്നു. താഴെ വീണ ഇദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍  സമീപ ആശുപത്രിയിലാക്കി. മറ്റ് അഭിഭാഷകരുടെ മര്‍ദനമേറ്റ രാജേഷും ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബപ്രശ്നമാണ് അക്രമത്തിന് കാരണം.  
തമിഴ്നാട് പൊലീസിന്‍െറയും കേന്ദ്ര സേനയുടെയും കനത്ത സുരക്ഷയുള്ള കോടതി വളപ്പിലെ സംഭവം പരിഭ്രാന്തി പരത്തി. അഭിഭാഷകരെയും കക്ഷികളെയും ദേഹപരിശോധനക്കു ശേഷമാണ് കേന്ദ്ര സേന കോടതിയിലേക്ക് കടത്തിവിടാറ്. എന്നാല്‍, സുരക്ഷാ സംവിധാനങ്ങളെ മറികടന്ന് വടിവാളുമായി യുവാവ് കോടതിവളപ്പില്‍ കയറുകയായിരുന്നു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story