Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദലിത് യുവതി കയറിയ ക്ഷേത്രം ഗംഗാജലം തളിച്ച് ശുദ്ധമാക്കിയെന്ന്
text_fieldsbookmark_border
കാണ്‍പുര്‍: ഉത്തര്‍പ്രദേശിലെ മംഗള്പുര് ഗ്രാമത്തില്‍ ദലിത് യുവതി കയറിയ ക്ഷേത്രം ഗംഗാജലം തളിച്ച് ശുദ്ധമാക്കിയെന്ന് ആരോപണം. ബിതാനി ദേവി എന്ന ദലിത് യുവതിയുടെ പരാതിപ്രകാരം ഗ്രാമത്തിലെ ചതുര്‍ഭുജ് ക്ഷേത്രത്തിലെ പൂജാരിമാരെ പൊലീസ് ചോദ്യംചെയ്തു. എന്നാല്‍, യുവതി പരാതി എഴുതി നല്കാത്തതിനാല് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ളെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ഗംഗാജലമുപയോഗിച്ച് ശുദ്ധമാക്കല് ക്ഷേത്രത്തിലെ പതിവ് ചടങ്ങാണെന്നും ശുദ്ധീകരണ പ്രക്രിയ നടക്കാനിരിക്കെയാണ് പരാതിക്കാരി മറ്റൊരു യുവതിയുടെ കൂടെ പ്രാര്‍ഥനക്കായി ക്ഷേത്രത്തിലത്തെിയതെന്നും ക്ഷേത്രപൂജാരി അറിയിച്ചു.
Next Story
