Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വണ്ടിച്ചെക്ക് കേസ്: വിജയ് മല്യക്കെതിരെ ജാമ്യമില്ലാ വാറന്‍റ്
text_fieldsbookmark_border
മുംബൈ: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് 100 കോടി രൂപയുടെ വണ്ടിച്ചെക്ക് നല്‍കിയ കേസില്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമ വിജയ് മല്യക്ക് എതിരെ ജാമ്യമില്ലാ വാറന്‍റ്. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഹരജിയില്‍ നഗരത്തിലെ അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചത്. ശനിയാഴ്ച കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ മേയ് ഏഴിന് വിജയ് മല്യയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഹാജരാകാത്തതിനെ തുടര്‍ന്നാണ് ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചത്. എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കാനുള്ള 100 കോടി രൂപക്ക് രണ്ട് ചെക്കുകളാണ് കിങ്ഫിഷര്‍ നല്‍കിയത്. ചെക്കുകള്‍ മടങ്ങിയതോടെ എയര്‍പോര്‍ട്ട് അതോറിറ്റി കോടതിയെ സമീപിക്കുകയായിരുന്നു.
Next Story
