ഐ.എസ് ബന്ധം: 16 പേര്‍ക്കുകൂടി കുറ്റപത്രം
text_fieldsന്യൂഡല്‍ഹി: ഐ.എസ് ബന്ധം ആരോപിച്ച് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നായി പിടിയിലായ 16 പേര്‍ക്കെതിരെ കൂടി എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു. ആരോപിതര്‍ ആളുകളെ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്തെന്നും അതിന് ധനസഹായം നല്‍കിയെന്നുമാണ് ഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.
മുഹമ്മദ് അലീം, മുഹമ്മദ് ഉബൈദുല്ല ഖാന്‍, നഫീസ് ഖാന്‍, മുഹമ്മദ് ശരീഫ് മുഈനുദ്ദീന്‍ ഖാന്‍, ആസിഫ് അലി, നജ്മുല്‍ ഹുദാ, മുദബ്ബിര്‍ മുശ്താഖ് ശൈഖ്, മുഹമ്മദ് അബ്ദുല്‍ അഹദ്, സുഹൈല്‍ അഹ്മദ്, സയ്യിദ് മുജാഹിദ്, മുഹമ്മദ് ഹുസൈന്‍ ഖാന്‍, മുഹമ്മദ് അഫ്സല്‍, ഇംറാന്‍, അബൂ അനസ് എന്നിവര്‍ക്കെതിരെയാണ് ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിച്ചത്. തിങ്കളാഴ്ച ആറുപേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഭീകരപ്രവൃത്തികള്‍ക്കായി സിറിയ, ലിബിയ, ഇറാഖ് എന്നിവിടങ്ങളിലേക്ക് ഇവര്‍ ആളുകളെ കടത്തിയെന്ന് എന്‍.ഐ.എ ആരോപിക്കുന്നു. യു.എ.പി.എ അടക്കമുള്ള വകുപ്പുകള്‍ ചാര്‍ത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
