Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒഡീഷയില്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ ഏഴ് അധ്യാപകര്‍ പിടിയില്‍

text_fields
bookmark_border
ഒഡീഷയില്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ ഏഴ് അധ്യാപകര്‍ പിടിയില്‍
cancel

കോരപുത്: ഒഡീഷയിലെ  സ്വകാര്യ സ്കൂളിലെ  വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ ഏഴ് അധ്യാപകര്‍ പിടിയില്‍. കോരപുത് ജില്ലയിലെ  ദമാന്‍ജോദിയിലെ സ്വകാര്യ സ്കൂളിലെ  എട്ട്, ഒമ്പത് ക്ളാസിലെ 15 പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്.
കോരപുത്തിലെ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ രാജശ്രീ ദാസിന് വിദ്യാര്‍ഥികളില്‍ നിന്ന് ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അധ്യാപകര്‍ പിടിയിലായത്.
ജൂലൈ 19 നാണ് സ്കൂളില്‍ ശിശുക്ഷേമ സമിതി അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ 15 പെണ്‍കുട്ടികള്‍ ലൈംഗികചൂഷണത്തിന് ഇരയായതായി കണ്ടത്തെി. വിദ്യാര്‍ഥികള്‍ അധ്യാപകരെ തിരിച്ചറിയുകയും ചെയ്തിരുന്നു.

ക്ളാസ്മുറിയിലും ലൈബ്രറിയിലും സ്കൂളിനോടുചേര്‍ന്നുള്ള മൈതാനത്തിലും വെച്ചാണ് പീഡിപ്പിക്കപ്പെട്ടതെന്ന് വിദ്യാര്‍ഥികള്‍ മൊഴി നല്‍കി. ജില്ലാ ഭരണാധികാരിയുടെ നിര്‍ദേശപ്രകാരം കുട്ടികളുടെ പരാതിയില്‍ ദമാന്‍ജോദി പൊലീസ് സ്റ്റേഷനില്‍ അധ്യാപകര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story