Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാനമ രേഖകള്‍: സി.ബി.ഐ അന്വേഷണം വേണമെന്ന ഹരജിയില്‍ കേന്ദ്രത്തിന്‍െറ പ്രതികരണം തേടി

text_fields
bookmark_border
പാനമ രേഖകള്‍: സി.ബി.ഐ അന്വേഷണം വേണമെന്ന ഹരജിയില്‍ കേന്ദ്രത്തിന്‍െറ പ്രതികരണം തേടി
cancel


ന്യൂഡല്‍ഹി: വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച പാനമ രേഖകളില്‍ പേരുള്‍പ്പെട്ട ഇന്ത്യക്കാര്‍ക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന്‍െറയും റിസര്‍വ് ബാങ്കിന്‍െറയും പ്രതികരണം തേടി. നാലാഴ്ചക്കകം മറുപടി നല്‍കാനാണ് ജസ്റ്റിസുമാരായ ദീപക് മിശ്ര, യു.യു. ലളിത് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചത്.  പാനമ രേഖകള്‍ സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും ആരോപണങ്ങള്‍ പരിശോധിക്കുകയാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. അഭിഭാഷകനായ എം.എല്‍. ശര്‍മയാണ് സി.ബി.ഐ അന്വേഷണമാവശ്യപ്പട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
500ഓളം ഇന്ത്യക്കാരുടെ പേരുകളാണ് പാനമ രേഖയിലുള്ളത്. ഇവരെക്കുറിച്ച് അന്വേഷണം നടത്തുന്നതിന് വിവിധ അന്വേഷണ ഏജന്‍സികളെ ഉള്‍പ്പെടുത്തിയുള്ള സംഘത്തിന് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുമുണ്ട്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story