Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാര്‍ട്ടി പ്രവര്‍ത്തകയുടെ ആത്മഹത്യ: എ.എ.പി എം.എല്‍.എ അറസ്റ്റില്‍

text_fields
bookmark_border
പാര്‍ട്ടി പ്രവര്‍ത്തകയുടെ ആത്മഹത്യ: എ.എ.പി  എം.എല്‍.എ അറസ്റ്റില്‍
cancel

ന്യൂഡല്‍ഹി:  ലൈംഗിക പീഡനത്തിനിരയായ ആംആദ്മി പാര്‍ട്ടി വനിതാ പ്രവര്‍ത്തക ആത്മഹത്യ ചെയ്ത സംഭവത്തില്‍ മറ്റൊരു അറസ്റ്റ് കൂടി. നരേലയില്‍ നിന്നുള്ള ആംആദ്മി പാര്‍ട്ടി എം.എല്‍.എ ശരത് ചൗഹാനെയാണ് ശനിയാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇതോടെ വിവിധ കേസുകളില്‍ അറസ്റ്റിലായ എ.എ.പി നേതാക്കളുടെ എണ്ണം 12 ആയി. പാര്‍ട്ടിയില്‍ ഉയര്‍ന്നുവരണമെങ്കില്‍ ചില വിട്ടുവീഴ്ചകള്‍ക്ക് തയാറാകണമെന്ന് രമേശ് ഭരദ്യാജ് എന്ന ആപ് നേതാവ് തന്നോട് ആവശ്യപ്പെട്ടിരുന്നതായും ഇത് പ്രശ്നമായപ്പോള്‍ ഇയാളെ എം.എല്‍.എ ശരത്താണ് സംരക്ഷിച്ചതെന്നും ആത്മഹത്യക്ക് മുമ്പ് സോണി മിശ്ര ആരോപിച്ചിരുന്നു.

 ജൂലൈ 19നാണ് സോണി ആത്മഹത്യ ചെയ്തത.് സോണിയെ പീഡനത്തിനിരയാക്കിയെന്ന കേസില്‍ കഴിഞ്ഞ ജൂണില്‍ എ.എ.പി നേതാവായ രമേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റിനു കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഇയാള്‍ ജാമ്യത്തിലിറങ്ങി. ഇതിന്‍്റെ മാനസിക സംഘര്‍ഷത്തത്തെുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തത്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story