Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബിഹാറിലെ രാജ്യസഭ എം.പിമാര്‍ എല്ലാം കോടിപതികള്‍
text_fieldsbookmark_border
പാറ്റ്ന: ബീഹാറില്‍ നിന്ന് രാജ്യസഭയിലേക്കത്തെിയ എം.പിമാര്‍ മുഴുവനും കോടിപതികള്‍. രാംജത്മലാനി,ശരത്് യാദവ്, മിസ ഭാരതി,ഗോപാല്‍ നാരായണന് സിങ്,രാമചന്ദ്ര പ്രസാദ് സിങ് എന്നിവരാണ് ബീഹാറിലെ രാജ്യസഭ എം.പിമാര്‍. കോടിപതികളുടെ ലിസ്റ്റില്‍ ബീഹാറിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള രാജ്യസഭ എം.പിമാരും ഉള്‍പ്പെടുന്നു.
മുന്‍ അഭിഭാഷകനും ആര്.ജെ.ഡി.യുടെ എം.പി.യുമായ രാംജത്മലാനിയാണ്(90 കോടി) കോടിപതികളില്‍ മുന്നില്‍ . ബി.ജെ.പി എം.പിയായ ഗോപാല്‍ നാരായണ്‍ സിങ് (74 കോടി )ആണ് രണ്ടാമത്. ജെ.ഡി.യുവിലെ ശരത്് യാദവ് (68 കോടി) ആണ് മൂന്നാം സ്ഥാനത്ത് 58 കോടിയുമായി ജെ.ഡി.യുവിലെ തന്നെ രാമചന്ദ്ര പ്രസാദ് സിങും ആര്.ജെ.ഡി.യിലെ മിസാ ഭാരതി എം.പിയും (41 കോടി)സമ്പന്നരുടെ പട്ടികയിലുണ്ട്.
Next Story
