Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപം 8,400 കോടിയായി കുറഞ്ഞു
text_fieldsbookmark_border
സൂറിക്: സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം മൂന്നിലൊന്നായി ഇടിഞ്ഞു. രാജ്യത്തെ കേന്ദ്ര ബാങ്കിങ് അതോറിറ്റിയായ സ്വിസ് നാഷനല്‍ ബാങ്ക് വ്യാഴാഴ്ച പുറത്തുവിട്ട കണക്കനുസരിച്ച് 2015 അവസാനം സ്വിസ് ബാങ്കുകളിലെ ഇന്ത്യന്‍ നിക്ഷേപം 596.42 ദശലക്ഷം സ്വിസ് ഫ്രാങ്ക് ഇടിഞ്ഞ് 1,217.6 ദശലക്ഷം സ്വിസ് ഫ്രാങ്ക് (8,400 കോടി രൂപ) ആയി. 1997ല്‍ സ്വിറ്റ്സര്‍ലന്‍ഡ് വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താനാരംഭിച്ചശേഷം ആദ്യമായാണ് ഇന്ത്യക്കാരുടെ നിക്ഷേപത്തില്‍ ഇത്രയും ഇടിവ് നേരിടുന്നത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഇന്ത്യന്‍ നിക്ഷേപം കുറയുന്നത്.
Next Story
