അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന് 21,000 രൂപ സംഭാവന നൽകി ഹാർദിക് പട്ടേൽ
text_fieldsഅഹമ്മദാബാദ്: അയോധ്യയിൽ രാമക്ഷേത്രത്തിന് തറക്കല്ലിട്ടതിന് പിന്നാെല ക്ഷേത്ര നിർമാണത്തിന് നേതൃത്വം നൽകുന്ന രാം ജൻമഭൂമി തീർഥ് ക്ഷേത്ര ട്രസ്റ്റിന് 21,000 രൂപ സംഭാവന നൽകി ഗുജറാത്ത് േകാൺഗ്രസ് വർക്കിങ് പ്രസിഡൻറ് ഹാർദിക് പട്ടേൽ. തെൻറ കുടുംബത്തിെൻറ പേരിലാണ് പട്ടേൽ സംഭാവന നൽകിയത്.
തനിക്കും കുടുംബത്തിനും രാമനോട് അതിരില്ലാത്ത ഭക്തിയാണുള്ളതെന്നും രാമക്ഷേത്ര നിർമാണത്തിന് 21,000 രൂപ നൽകുമെന്ന് പ്രതിജ്ഞ ചെയ്തിരുന്നെന്നും അദ്ദേഹം ട്രസ്റ്റിന് നൽകിയ കത്തിൽ വ്യക്തമാക്കി.
പ്രസ്തുത തുക ട്രസ്റ്റിെൻറ ബാങ്ക് അക്കൗണ്ടിൽ ആഗസ്റ്റ് അഞ്ചിന് തന്നെ നിക്ഷേപിച്ചിട്ടുണ്ടെന്ന് ഹാർദിക് പട്ടേൽ പറഞ്ഞു.
ബുധനാഴ്ച അയോധ്യയിൽ നടന്ന ഭൂമി പൂജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു. ബാബ്രി മസ്ജിദ് നിലനിന്നിരുന്ന ഭൂമി രാമക്ഷേത്ര നിർമാണത്തിനായി കൈമാറണമെന്ന് കഴിഞ്ഞ വർഷം നവംബർ ഒമ്പതിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

