‘സഹീറായിരുന്നു ആ വിജയങ്ങൾക്ക് പിന്നിൽ; ധോണി ഭാഗ്യവാനായ ക്യാപ്റ്റൻ’
text_fieldsഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് വിജയങ്ങൾക്ക് പിന്നിൽ നിർണ്ണായകമായത് സഹീർഖാനെന്ന ലോകോത്തര ബൗളറാണെന്ന് ഗൗതം ഗംഭീർ. ധോണി ഭാഗ്യവാനായ ക്യാപ്ടനാണ്. അദ്ദേഹത്തിന് ക്രിക്കറ്റിെൻറ എല്ലാ ഫോർമാറ്റിലും ഏറ്റവും മികച്ച ടീമിനെതെന്ന ലഭിച്ചു. സഹീറിനെ ടീമിലെത്തിച്ചതിെൻറ ക്രെഡിറ്റ് ഗാംഗുലിക്കാണ്. ഗാംഗുലി വിതച്ചത് ധോണി കൊയ്യുകയായിരുന്നെന്നും മുൻ ഇന്ത്യൻ ടീം അംഗംകൂടിയായ ഗംഭീർ പറഞ്ഞു.
ഒരു സ്പോർട്സ് ചാനലിെൻറ ക്രിക്കറ്റ് സംബന്ധമായ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധോണിയുടെ കീഴിൽ 33 ടെസ്റ്റ് കളിച്ച സഹീർ ഖാൻ 123 വിക്കറ്റുകൾ നേടി. ഈ കാലയളവിലാണ് ഐ.സി.സി ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രത്തിലാദ്യമായി ഇന്ത്യ ഒന്നാമതെത്തിയത്. ഏകദിനത്തിൽ ധോണിക്ക് ലഭിച്ചത് ഏറ്റവും മികച്ച ടീമിനെയാണ്. ഇതാണ് 2011ലെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചത്.
സച്ചിൻ, സേവാഗ്, യുവരാജ്, യൂസുഫ്, വിരാട്, പിന്നെ താനും ഏകദിനവിജയങ്ങളിൽ നിർണായകമായെന്നും ഗംഭീർ പറയുന്നു. ഇതാണ് ഗാംഗുലിക്ക് നേടാനാകാത്ത വിജയങ്ങൾ ധോണിക്ക് ലഭിച്ചെതന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
