Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതിശ്രുത വരനൊപ്പം ബൈക്കി​ല്‍ യാത്രചെയ്യുന്നതിനിടെ ബസിനടിയിലേക്ക്​ വീണ്​ യുവതിക്ക്​ ദാരുണാന്ത്യം

text_fields
bookmark_border
subi
cancel
camera_alt

സുബി ജോസഫ്​

ചങ്ങനാശ്ശേരി: പ്രതിശ്രുത വരനൊപ്പം ബൈക്കി​ല്‍ യാത്രചെയ്യുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസിനടിയിലേക്ക് വീണ്​ യുവതിക്ക്​ ദാരുണാന്ത്യം. മാമ്മൂട് വളവുകുഴി കരിങ്ങണാമറ്റം സണ്ണിയുടെയും ബിജിയുടെയും ഏകമകള്‍ സുബി ജോസഫാണ്​ (25) മരിച്ചത്. വാഴൂര്‍ റോഡില്‍ പൂവത്തുംമൂടിന്​ സമീപം ചൊവ്വാഴ്ച വൈകീട്ട്​ 5.35 നായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിനെ കെ.എസ്​.ആർ.ടി.സി ബസ്​ മറികടക്കുന്നതിനിടെയായിരു​ന്നു അപകടം.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: പ്രതിശ്രുത വരനൊപ്പം ചങ്ങനാശ്ശേരിയിലേക്ക്​ വരികയായിരുന്നു സുബി. കുമളിയില്‍നിന്ന്​ കായംകുളത്തേക്ക്​ വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് പൂവത്തുമൂടിന്​ സമീപത്തു​െവച്ച് ഇവരുടെ ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യാൻ ശ്രമിച്ക്കുചു. അതിനിടെ തെന്നിമറിഞ്ഞ ബൈക്കി​െൻറ പിന്നില്‍നിന്ന്​ സുബി ബസിനടിയിലേക്ക് വീഴുകയായിരുന്നു. ബസി​െൻറ പിന്‍ചക്രം സുബിയുടെ തലയിലൂടെ കയറിയതായി പൊലീസ് പറഞ്ഞു.

സമീപത്തെ സി.സി.ടി.വി കാമറയില്‍നിന്നുള്ള​ ദൃശ്യങ്ങള്‍ പൊലീസിന്​ ലഭിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ബഹളംകേട്ട് നാട്ടുകാരും വഴിയാത്രക്കാരും ഓടിയെത്തിയെങ്കിലും തല പൂര്‍ണമായി തകര്‍ന്ന നിലയിലായിരുന്നു. തുടര്‍ന്ന് പൊലീസിലും ഫയര്‍ഫോഴ്‌സിലും നാട്ടുകാര്‍ വിവരം അറിയിച്ചു. മുക്കാല്‍ മണിക്കൂറോളം മൃതദേഹം റോഡില്‍ കിടന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് യുവതിയുടെ മൃതദേഹം ആംബുലന്‍സിലേക്ക് മാറ്റിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്​റ്റ്​മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - accident death
Next Story