ബൈക്കപകടത്തിൽ യുവാവ് മരിച്ചു
text_fieldsഎടത്തിരുത്തി (തൃശൂർ): എടത്തിരുത്തിയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. കൊടുങ്ങല്ലൂർ കോട്ടപ്പുറം സ്വദേശി കരിപ്പാക്കുളം വീട്ടിൽ കമറുദ്ദീന്‍റെ മകൻ മുഹമ്മദ് സൽമാൻ (24) ആണ് മരിച്ചത്. ഞായറാഴ്ച്ച പുലർച്ചെ പന്ത്രണ്ടരയോടെ എടത്തിരുത്തി കുമ്പള പറമ്പിനടുത്തായിരുന്നു അപകടം.
സുഹൃത്തുക്കളോടൊപ്പം ബൈക്കുകളിൽ എടമുട്ടത്ത് പോയി തിരികെ ഇരിങ്ങാലക്കുടയിലേക്ക് പോകുന്നതിനിടെ സൽമാൻ സഞ്ചരിച്ചിരുന്ന ബൈക്ക് വളവിൽ തെന്നി മറിഞ്ഞ് വീഴുകയായിരുന്നു. ഇതേ തുടർന്ന് പുറകിൽ വന്ന ബൈക്കും കൂട്ടിമുട്ടി നിയന്ത്രണം വീട്ട് മറിഞ്ഞു. ഉടൻ തന്നെ പരിക്കേറ്റവരെ ചെന്ത്രാപ്പിന്നി മിറാക്കിൾ, വിവേകാനന്ദ ആംബുലൻസുകളിൽ ആശുപത്രികളിൽ എത്തിച്ചെങ്കിലും സൽമാൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന മാപ്രാണം മാടായിക്കോണം സ്വദേശികളായ ഷെയിൻ (22), മിഥുൻ (19) എന്നിവർക്കാണ് പരിക്കേറ്റത്. കയ്പമംഗലം പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.

