Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് പേരാമ്പ്രയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു

text_fields
bookmark_border
കോഴിക്കോട് പേരാമ്പ്രയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു
cancel

പേരാമ്പ: കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര കക്കാട് പള്ളിക്ക് സമീപം ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കൈതക്കൽ ലക്ഷംവീട് കോളനിയിലെ ഹനീഫയാണ് മരിച്ചത്. പുതിയ ബൈപാസ് ജങ്ഷനു സമീപത്താണ് അപകടം നടന്നത്.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. മുമ്പിൽ സഞ്ചരിക്കുകയായിരുന്ന കാർ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ ഫനീഫ സഞ്ചരിച്ച സ്കൂട്ടർ കാറിലിടിക്കുകയായിരുന്നു. തുടർന്ന് സ്കൂട്ടർ മറിഞ്ഞ് ഹനീഫ റോഡിലേക്ക് വീഴുകയും കുറ്റ്യാടി ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസ്സിനടിയിൽ പെടുകയുമായിരുന്നു. നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ഹനീഫ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - bike accident in perambra; man died
Next Story