Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്നതിനിടെ വയോധിക ട്രെയിൻ തട്ടി മരിച്ചു 

text_fields
bookmark_border
lakshmi
cancel
camera_alt

ലക്ഷ്മി

പയ്യോളി: ഇരിങ്ങൽ റെയിൽവെ ഗേറ്റിൽ ഗൃഹനാഥ ട്രെയിൻ തട്ടി മരിച്ചു. പരേതനായ കുറ്റിയിൽ രാമന്‍റെ ഭാര്യ ലക്ഷ്മി (68) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് അപകടം.

രാവിലെ വീട്ടിൽ നിന്നും ഇവർ ചികിത്സക്കായി കോട്ടക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പുറപ്പെട്ടതായിരുന്നു. സ്ത്രീയെ ഇടിച്ച ശേഷം നിർത്തിയ ട്രെയിനിൻ്റെ ലോക്കോ പൈലറ്റ് സമീപത്തെ ഗെയ്റ്റ്മാനേയും റെയിൽവെ പൊലീസിനേയും വിവരമറിയിക്കുകയായിരുന്നു.

ഇരിങ്ങൽ നോർത്ത് എം.എൽ.പി സ്കൂളിലെ പാചകക്കാരിയായിരുന്നു മരണപ്പെട്ട ലക്ഷ്മി. മക്കൾ: പ്രീജിത്ത് (അലൂമിനിയം ഫാബ്രിക്കേഷൻ), പ്രീത. മരുമക്കൾ: ജിഷ, ബാബു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Full Archives
News Summary - elder woman died by train accident
Next Story