Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിർത്തിയിട്ട ട്രെയിനിലെ ശുചിമുറിയിൽ കയറിയപ്പോൾ ട്രെയിൻ വിട്ടു; ഇറങ്ങുന്നതിനിടെ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം

text_fields
bookmark_border
നിർത്തിയിട്ട ട്രെയിനിലെ ശുചിമുറിയിൽ കയറിയപ്പോൾ ട്രെയിൻ വിട്ടു; ഇറങ്ങുന്നതിനിടെ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം
cancel
camera_alt

പ്രതീകാത്മക ചിത്രം

നാഗർകോവിൽ: നിർത്തിയിട്ട ട്രെയിനിലെ ശുചിമുറിയിൽ പോയി മടങ്ങുന്നതിനിടെ ട്രെയിൻ വിട്ടതിനെ തുടർന്ന് ചാടിയിറങ്ങിയ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം. മധ്യപ്രദേശിൽ നിന്നും വന്ന ഇരുപതംഗ സംഘത്തിലെ രാം സുശീൽ തിവാരി(70) ആണ് കോട്ടാർ റെയിൽവെ സ്റ്റേഷനിൽ മരിച്ചത്.

നിർത്തിയിട്ട ട്രെയിനിലെ ശൗചാലയത്തിൽ പോയതായിരുന്നു തിവാരി. ഇതി​നിടെ ട്രെയിൻ നീങ്ങിത്തുടങ്ങി. ധൃതിയിൽ ഇറങ്ങാൻ ശ്രമിച്ചപ്പോൾ പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽപ്പെട്ട് തൽക്ഷണം മരണപ്പെടുകയായിരുന്നു.

കന്യാകുമാരി സന്ദർശിച്ച സംഘം രാമേശ്വരത്തേക്ക് പോകാനാണ് റെയിൽവെ സ്റ്റേഷനിൽ എത്തിയത്. ഇതിനിടെ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ നിന്ന ട്രയിനിൽ ഇദ്ദേഹം കയറുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെയിൽവെ ഇൻസ്പെക്ടർ ജോസഫിന്റെ നേതൃത്വത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man Falls From moving Train, Dies
Next Story