ബസും ബൈക്കും കൂട്ടിയിടിച്ച് ടെക്നോപാർക്ക് ജീവനക്കാരൻ മരിച്ചു
text_fieldsരജ്ഞിത്ത്
നേമം: കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് ടെക്നോപാർക്ക് ജീവനക്കാരൻ മരിച്ചു. മലയിൻകീഴ് ശാന്തുംമൂല കോടന്നൂർ ശ്രുതിയിൽ രജ്ഞിത്ത് പരമാനന്ദം (36) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി മലയിൻകീഴ് മലയം ചൂഴാറ്റുകോട്ടയിലായിരുന്നു അപകടം. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: മലയിൻകീഴുനിന്ന് പാപ്പനംകോട്ടേക്ക് പോകുകയായിരുന്ന പാപ്പനംകോട് ഡിപ്പോയിലെ ബസും മുന്നിൽ പോകുകയായിരുന്ന രജ്ഞിത്തിെൻറ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഉടൻ നാട്ടുകാർ ശാന്തിവിള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അന്തരിച്ച, ചലചിത്ര പിന്നണി ഗായകൻ ബ്രഹ്മാനന്ദെൻറ സഹോദരപുത്രനാണ് രജ്ഞിത്ത്. ടെക്നോപാർക്കിലെ ഗ്രാഫിക്ക് ഡിസൈനറായിരുന്നു. ശ്രുതിയാണ് ഭാര്യ. അഖ്നോഷ്, ആരിഷ് എന്നിവർ മക്കളാണ്.

