Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിനോദ സഞ്ചാരകേന്ദ്രത്തിലെത്തിയ യുവാവ് വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ചു

text_fields
bookmark_border
drowned to death
cancel

മുന്നിലവ് വിനോദ സഞ്ചാരകേന്ദ്രത്തിലെത്തിയ യുവാവ് വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ചു. എറണാകുളം ഫോർട്ട് കൊച്ചി മട്ട​ാഞ്ചേരി സ്വദേശി സഹദ് (20) ആണ് മരിച്ചത്. മുന്നിലവ് കടപുഴ വെള്ള​ച്ചാട്ടത്തിൽ ഉച്ചയോടെയായിരുന്നു അപകടം. ആറംഗസംഘമായിരുന്നു വിനോദയാത്രക്കെത്തിയത്.

കടപുള വെള്ളച്ചാട്ടത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടയിൽ പാറക്കെട്ടിൽ നിന്നും കാൽവഴുതി യുവാവ് ആഴത്തിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരും ഇതുവഴി എത്തിയ നാട്ടുകാരും ചേർന്നാണ് സഹദിനെ പുറത്തെടുത്തത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The young man drowned in the waterfall
Next Story