Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൂട്ടുകാർക്കൊപ്പം വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ യുവാവ് വീണു മരിച്ചു
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
തൊടുപുഴ: മൂലമറ്റം ഇലപ്പള്ളിയിലെ വെള്ളച്ചാട്ടത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ അപകടത്തിൽെപട്ട് യുവാവ് മരിച്ചു. ഇടുക്കി കഞ്ഞികുഴി സ്വദേശി റിേന്റാ വർഗീസ് (24) ആണ് മരിച്ചത്. ഇലപ്പള്ളി കൈക്കുളം പാലത്തിലെ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ പാറയിൽനിന്നും തെന്നി വീഴുകയായിരുന്നു. നിറയെ പാറക്കൂട്ടങ്ങൾ ഉള്ള ഭാഗത്തായിരുന്നു അപകടം.
കഞ്ഞികുഴിയിലെ തുണിക്കടയിൽ അക്കൗണ്ടന്റ് ആയ റിേന്റാ കൂട്ടുകാർക്കൊപ്പം വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു. അനന്തു രവി, ബിനു കെ.വി, അമൻ സുരേഷ് എന്നീ സുഹൃത്തുക്കളാണ് കൂടെയുണ്ടായിരുന്നത്.
സുഹൃത്തുക്കൾ തന്നെയാണ് അപകടവിവരം പുറത്തുള്ളവരെ അറിയിച്ചത്. റിേന്റായെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Next Story

