Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പിക്കപ്പ് വാൻ ട്രാക്ടറുമായി കൂട്ടിയിടിച്ച് മൂന്ന് സ്ത്രീകൾ മരിച്ചു
text_fieldsbookmark_border
റാഞ്ചി: പിക്കപ്പ് വാൻ ട്രാക്ടറുമായി കൂട്ടിയിടിച്ച് മൂന്ന് സ്ത്രീകൾ മരിച്ചു. ജാർഖണ്ഡിലെ റാഞ്ചി ജില്ലയിലുള്ള റാതുചട്ടി മേഖലയിൽ തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ചൈതി ഛത്ത് ഉത്സവത്തോടനുബന്ധിച്ച് ആചാരങ്ങൾക്കായി ജലാശയത്തിലേക്കുള്ള യാത്രക്കിടെയാണ് അപകടം. മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി റാതു പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ശശിഭൂഷൻ ചൗധരി പറഞ്ഞു.
Next Story

