Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

text_fields
bookmark_border
ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു
cancel

മലപ്പുറം: മഞ്ചേരി പന്തല്ലൂരില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികള്‍ മരിച്ചു. ബൈക്ക് യാത്രികരായ വെള്ളുവങ്ങാട് കുരിക്കൾ വീട്ടിൽ അബ്ദുൽ മജീദിന്റെ മകൻ മുഹമ്മദ് അമീന്‍ (18), കീഴാറ്റൂര്‍ ആനപ്പാംകുഴി ചുള്ളിയൻ വീട്ടിൽ സെയ്ദ് അലിയുടെ മകൻ മുഹമ്മദ് ഹിസാന്‍ (17) എന്നിവരാണ് മരിച്ചത്. പാണ്ടിക്കാട് അന്‍സാര്‍ കോളജിലെ വിദ്യാർഥികളാണ് ഇരുവരും.

പന്തല്ലൂര്‍ മുടിക്കോട് തോ​ക്കാട്ടപ്പടിയിൽ വെള്ളിയാഴ്ച രാവിലെ 10.15നായിരുന്നു അപകടം. മഞ്ചേരിയില്‍നിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസും പന്തല്ലൂര്‍ ഭാഗത്തേക്ക് പോകുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്‍റെ മുൻവശം പൂർണമായും തകർന്നു. അമീൻ സംഭവസ്ഥലത്തും ഹിസാൻ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Two students died in a collision between bus and bike
Next Story