വാഹനാപകടത്തില്‍ ഡബ്ല്യു.എം.ഒ സ്കൂള്‍ അധ്യാപകൻ മരിച്ചു
text_fieldsകൽപറ്റ: വെങ്ങപ്പള്ളി എസ്.യു പബ്ലിക് സ്കൂളിന് സമീപമുണ്ടായ വാഹനാപകടത്തില്‍ അധ്യാപകൻ മരിച്ചു. പടിഞ്ഞാറത്തറ പതുങ്ങന്‍ വീട്ടില്‍ ഉസ്മാന് മുസ്ലിയാര്-നസീമ ദമ്പതികളുടെ മകൻ മുഹമ്മദ് ഹസന് തമീം ദാരിമിയാണ് (27) മരിച്ചത്. മുട്ടിൽ ഡബ്ല്യു.എം.ഒ മദ്റസ അധ്യാപകനും മുട്ടിൽ ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് സ്കൂൾ അധ്യാപകനുമാണ്.
വെള്ളിയാഴ്ച വൈകീട്ട് കല്പറ്റയില് നിന്നും പടിഞ്ഞാറത്തറ ഭാഗത്തേക്ക് പോവുകയായിരുന്ന തമീം സഞ്ചരിച്ച സ്കൂട്ടറും കല്പറ്റയിലേക്ക് വരുകയായിരുന്ന പിക്കപ് ജീപ്പും കൂട്ടിയിടിച്ചാണ് അപകടം. തലക്ക് ഗുരുതര പരിക്കേറ്റ തമീമിനെ കല്പറ്റ ഫാത്തിമ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ശനിയാഴ്ച മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ: താഹിറ. സഹോദരങ്ങൾ: മുഹമ്മദ് ഷമ്മാസ്, നഫ്ല, ഫിദാ ഫാത്തിമ.

