Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്കൂട്ടർ യാത്രക്കിടെ ഷോക്കേറ്റ് കോൺഗ്രസ് നേതാവ് മരിച്ചു

text_fields
bookmark_border
സ്കൂട്ടർ യാത്രക്കിടെ ഷോക്കേറ്റ് കോൺഗ്രസ് നേതാവ് മരിച്ചു
cancel
camera_alt

ഡി.വി. ബാലകൃഷ്ണൻ

Listen to this Article

കാഞ്ഞങ്ങാട്‌: സ്കൂട്ടിയിൽ യാത്രക്കിടെ താഴ്ന്നു നിന്ന വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് കോൺഗ്രസ് നേതാവ് മരിച്ചു. കൂടെയുണ്ടായിരുന്ന പേരക്കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.

കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മന്യോട്ടെ അമ്പലത്തിന് സമീപത്ത് താമസിക്കുന്ന ഡി.വി ബാലകൃഷ്ണൻ (70) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ മകളുടെ കുട്ടിയെ ട്യൂഷൻ സെൻററിൽ നിന്നും കൂട്ടി വിട്ടിലേക്കുള്ള യാത്രയിൽ കൊവ്വൽപ്പളളി മഖാം റോഡിൽ വെച്ചാണ് അപകടം.

ഓടി കൂടിയ നാട്ടുകാർ ബാലകൃഷ്ണനെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

പരേതരായ കൊട്ടൻകുഞ്ഞി മാണിക്കം ദമ്പതികളുടെ മകനാണ്. ഭാര്യ: ഗൗരി. മക്കൾ: ദിവ്യ, നവ്യ (നഴ്സ് ജില്ലാശുപത്രി കാഞ്ഞങ്ങാട് ) . മരുമക്കൾ: വസന്തൻ, സൂരജ് (ഇരുവരും ആർമി ഉദ്യോഗസ്ഥർ) . സഹോദരങ്ങൾ: മീനാക്ഷി, ഓമന, ദാമോദരൻ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Congress leader electrocuted while traveling on scooter
Next Story