Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാങ്ക് ഉദ്യോഗസ്ഥൻ തീകൊളുത്തി മരിച്ച നിലയിൽ

text_fields
bookmark_border
vishnu bhaskar
cancel
camera_alt

വിഷ്ണു ഭാസ്​കർ

കോട്ടയം: ബാങ്ക് ഉദ്യോഗസ്ഥനെ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി. മാങ്ങാനം തുരുത്തേൽ നരസിംഹസ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പൈങ്ങളത്ത് വിഷ്ണു ഭാസ്​കർ (28) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തിനാണ് സംഭവം.

മാതാപിതാക്കളും വീട്ടുകാരും ഈ സമയം വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു. വീടിനോട് ചേർന്നുള്ള ഇവരുടെ വാടകവീടിന്‍റെ മുറിയിലെത്തിയ വിഷ്ണു സ്വയം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന്​ കരുതുന്നു.

മുറിയിൽനിന്ന്​ തീ ഉയരുന്നത് കണ്ട് ബന്ധുക്കളും സമീപവാസികളും കതക് തകർത്ത് അകത്ത് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് കോഴഞ്ചേരി ബ്രാഞ്ചിലെ ഉദ്യോഗസ്ഥനായ വിഷ്ണു അവിവാഹിതനാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bank official found dead in fire
Next Story