സ്വീഡനിൽ പോകാനിരുന്ന യുവതി തൂങ്ങി മരിച്ചനിലയിൽ
text_fieldsനിമ്മി
മണിമല: സ്വീഡനിൽ പോകാൻ കാത്തിരുന്ന യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വാഴൂർ ഈസ്റ്റ് ആനകുത്തിയിൽ പ്രകാശിന്‍റെ മകൾ നിമ്മി (27) ആണ് മണിമലയിലെ ഭർതൃവീട്ടിൽ മരിച്ചത്.
മണിമല വള്ളംചിറ ഈട്ടിത്തടത്തിൽ റോഷന്‍റെ ഭാര്യയായ നിമ്മി കർണാടകയിൽ നഴ്സായിരുന്നു. ഇതിനിടെ സ്വീഡനിൽ ജോലികിട്ടി. അങ്ങോട്ടേക്കു പോകുന്നതിനു മുന്നോടിയായാണു മണിമലയിലെ ഭർതൃവീട്ടിൽ എത്തിയത്.
ഭർത്താവിനും കുടുംബാംഗങ്ങൾക്കുമൊപ്പം പള്ളിയിൽ പോയി മടങ്ങി വന്നു ഭക്ഷണം കഴിച്ച ശേഷം മുറിയിലേക്കു പോയതായിരുന്നു. തുടർന്നു തൂങ്ങിമരിച്ച നിലയിൽ കണ്ടെന്നാണു ബന്ധുക്കളുടെ മൊഴി. ഭർത്താവ് റോഷന് ഈയിടെ ജോലി നഷ്ടമായിരുന്നു. നിമ്മിയുടെ വിദേശത്തുള്ള മാതാവ് എത്തിയ ശേഷം വാഴൂർ ചെങ്കൽ തിരുഹൃദയ പള്ളിയിൽ സംസ്കാരം നടത്തും.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ യാത്ര മുടങ്ങിയതിന്‍റെ മനോ വിഷമത്തിൽ യുവതി ജീവനൊടുക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.

