Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
കോഴിക്കോട് സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു
cancel
camera_alt

വളാശ്ശേരി നജ്മുദ്ധീൻ

റിയാദ്: കോഴിക്കോട് കാരപറമ്പ് കണകോവിൽതാഴം സ്വദേശി വളാശ്ശേരി നജ്മുദ്ധീൻ (52) റിയാദിൽ മരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ഇദ്ദേഹം കഴിഞ്ഞ രണ്ട് ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

പരേതനായ രായിൻ ഹാജിയാണ് പിതാവ്. മാതാവ് സുബൈദ. കദീജയാണ് ഭാര്യ. മക്കൾ: ഷുഹൈബ് നിഹാൽ (ദുബൈ), നാഫി അദ്നാൻ, അഹമ്മദ് റയ്യാൻ. മരണാനന്തര നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നതിനായി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് തിരൂർക്കാട് എന്നിവരുടെ നേതൃത്വത്തിൽ ജാഫർ ജുനൈദ് താനൂർ, കോഴിക്കോട് ജില്ലാ കെഎംസിസി ഭാരവാഹി റാഷിദ്‌ ദയ, ഷുക്കൂർ കോഴിക്കോട് തുടങ്ങിയവർ സജീവമായി രംഗത്തുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kozhikode native dies of heart attack in Riyadh
Next Story