Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓഫിസിലേക്കുള്ള വഴിമധ്യേ ജീവനക്കാരൻ ബസിൽ കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
നാദാപുരം: ഓഫിസിലേക്കുള്ള വഴിമധ്യേ ജീനക്കാരൻ ബസിൽ കുഴഞ്ഞുവീണ് മരിച്ചു.വടകര മുനിസിപ്പാലിറ്റി ജീവനക്കാരൻ കല്ലാച്ചി പൊറായനാട്ട് റോഡിലെ കരിമ്പിൽ കെ.എം ചന്ദ്രൻ (53) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ ഓഫിസിലേക്ക് പോകാനായി കല്ലാച്ചി ബസ് സ്റ്റോപ്പിൽനിന്ന് ബസിൽ കയറിയ ഉടനെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനും നാടൻപാട്ട് കലാകാരനുമായിരുന്നു.
ഭാര്യ: അനിത. മക്കൾ: രഞ്ജിത, അമൽജിത്. പിതാവ്: പരേതനായ ചാത്തു. മാതാവ്: ജാനു. സഹോദരങ്ങൾ: ബാബു, രാജൻ, ഷൈജു, പരേതനായ സുരേഷ്.
Next Story

