ഹൃദയാഘാതം; മഞ്ചേരി സ്വദേശി ജിസാൻ സബിയയിൽ മരിച്ചു
text_fieldsജിസാൻ: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിസാനിനടുത്ത് സബിയയിൽ മരിച്ചു. മഞ്ചേരി കാരക്കുന്ന് പുലത്ത് സ്വദേശി കട്ടേക്കാടൻ ഇബ്രാഹിം (42) ആണ് മരിച്ചത്. സബിയയിലെ താമസ സ്ഥലത്ത് വെച്ചായിരുന്നു മരണം.
ശുദ്ധജല കമ്പനിയിലെ വിതരണ ജീവനക്കാരനായിരുന്നു. 12 വർഷമായി ജിസാനിലുള്ള ഇദ്ദേഹം നാട്ടിൽ പോയി വന്നിട്ട് ഒരു വർഷമായി.
പിതാവ്: അണ്ടിതയ്യിൽ സുലൈമാൻ. മാതാവ്: ആയിശ പൂളഞ്ചേരി. ഭാര്യ: സമീറ. മക്കൾ: മുഹമ്മദ് ശാമിൽ, മുഹമ്മദ് ശിദിൽ.
സബിയ ജനറൽ ആശുപത്രിയിലുള്ള മൃതദേഹം ജിസാനിൽ ഖബറടക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരുന്നു. അനന്തര നടപടികൾക്കായി ഇന്ത്യൻ കോൺസുലേറ്റ് സോഷ്യൽ വെൽഫയർ അംഗം ഹാരിസ് കല്ലായി, സാമൂഹിക പ്രവർത്തകരായ കുഞ്ഞിമുഹമ്മദ് തൃപ്പനച്ചി, ശമീർ അമ്പലപ്പാറ, ആരിഫ് ഒതുക്കുങ്ങൽ, കബീർ പൂക്കോട്ടൂർ, ശംസു പുല്ലാര, സാലിം പുലത്ത്, സന്തോഷ്, അബ്ദുൽ റഷീദ് പത്തിരിയാൽ എന്നിവർ രംഗത്തുണ്ട്.

