Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിലമ്പൂർ സ്വദേശിനി ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു

text_fields
bookmark_border
നിലമ്പൂർ സ്വദേശിനി ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു
cancel
Listen to this Article

റിയാദ്: വർഷങ്ങളായി റിയാദിൽ ഹൗസ്​കീപ്പറായി ജോലി ചെയ്യുന്ന മലപ്പുറം നിലമ്പൂർ പാതാർ സ്വദേശിനി പൊൻകുഴി റംലത്ത് (57) ഹൃദയാഘാതം മൂലം നിര്യാതയായി. ചൊവ്വാഴ്ച വൈകുന്നേരം റിയാദിലെ ആസ്​റ്റർ സനദ് ആശുപത്രിയിലാണ് മരിച്ചത്. 10 വർഷത്തിലധികമായി റിയാദിൽ ഹൗസ്​കീപ്പറായി ജോലി ചെയ്യുകയായിരുന്നു.

പരേതരായ അസൈനാരുടെയും ഇത്താച്ചുമ്മയുടെയും മകളായ റംലത്ത് അവിവിവാഹിതയാണ്. ഹഫ്സത്ത്, സക്കീന, ഫാത്തിമ, മറിയുമ്മ എന്നിവർ സഹോദരിമാരാണ്. സൗദി തൊഴിലുടമയുടെ അഭ്യർഥന​യുടെ അടിസ്ഥാനത്തിൽ മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് വേണ്ടിയുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിന്‍റെ നേതൃത്വത്തിൽ പ്രവർത്തനം പുരോഗമിക്കുന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Full Archives
News Summary - Nilambur native dies of heart attack in Riyadh
Next Story