വക്കീൽ ഓഫിസ് മുറ്റത്തുനിന്ന് സ്കൂട്ടർ മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ
text_fieldsതൃശൂർ: അയ്യന്തോളിൽ വക്കീൽ ഓഫിസ് മുറ്റത്തുനിന്ന് സ്കൂട്ടർ മോഷ്ടിച്ച കേസിൽ രണ്ടുപേരെ പൊലീസ് പിടികൂടി. പാവറട്ടി സ്വദേശികളായ തെരുവത്ത് വീട്ടിൽ ഫംസീർ (32), പാവറട്ടി നാലകത്ത് വീട്ടിൽ റാഫി (33) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 29നായിരുന്നു കവർച്ച.
ബസിൽ യാത്ര ചെയ്യുന്നതിനിടയിലാണ് ഫംസീറിനെയും റാഫിയെയും പൊലീസ് പിടികൂടിയത്. പൊലീസിനെ കണ്ട് റാഫി പുഴക്കൽ പാടം വഴി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. കേസെടുത്ത് അന്വേഷിച്ച വെസ്റ്റ് പൊലീസ് എസ്.ഐ കെ.സി. ബൈജുവിെൻറ നേതൃത്വത്തിൽ എ.എസ്.ഐ ബെന്നി, സീനിയർ സി.പി.ഒമാരായ, ഷെല്ലർ, അരുൺഘോഷ്, സി.പി.ഒ അഭീഷ് ആൻറണി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

