Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭാര്യയെ കൊന്ന കേസിൽ ജാമ്യത്തിൽ കഴിയുന്ന വയോധികൻ ജീവനൊടുക്കി
text_fieldsbookmark_border
സുകുമാരൻ
ശ്രീകാര്യം: ഭാര്യയെ കഴുത്തുഞെരിച്ചു കൊന്ന കേസിൽ ജാമ്യത്തിൽ കഴിയുന്ന വയോധികൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്ത നിലയിൽ. പാങ്ങപ്പാറ മണി മന്ദിരത്തിൽ സുകുമാരനെ (81) യാണ് വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. വർഷങ്ങളായി രോഗാവസ്ഥയിൽ കഴിഞ്ഞിരുന്ന ഭാര്യ പ്രസന്ന (75) യുടെ ദുരിതത്തിൽ മനം നൊന്ത സുകുമാരൻ 2021 ജൂലൈ 30ന് പ്രസന്നയെ കഴുത്തു ഞെരിച്ചുകൊന്ന ശേഷം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്ത സുകുമാരൻ ഇപ്പോൾ ജാമ്യത്തിലാണ്. ഇന്നലെ ഉച്ചക്ക് വീട്ടിൽ ആളില്ലാത്ത സമയത്താണ് ആത്മഹത്യ ചെയ്തത്. മക്കൾ: സുനിൽകുമാർ, കവിത.
Next Story

