Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.ഡി.എഫ്.കണ്‍വീനര്‍ എം.എം. ഹസ​െൻറ സഹോദരന്‍ എം.എം. സുല്‍ഫിക്കര്‍ അന്തരിച്ചു

text_fields
bookmark_border
യു.ഡി.എഫ്.കണ്‍വീനര്‍ എം.എം. ഹസ​െൻറ സഹോദരന്‍ എം.എം. സുല്‍ഫിക്കര്‍ അന്തരിച്ചു
cancel

തിരുവനന്തപുരം: യു.ഡി.എഫ്.കണ്‍വീനര്‍ എം.എം.ഹസ​െൻറ സഹോദരന്‍ എം.എം.സുല്‍ഫിക്കര്‍ (60) അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടുവര്‍ഷത്തോളമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു.

40 വര്‍ഷമായി പ്രവാസജീവിതം നയിക്കുകയായിരുന്ന സുല്‍ഫിക്കര്‍, ഷാര്‍ജയില്‍ എം.എം. പ്രിൻറിങ് ആന്‍ഡ് അഡ്വര്‍ടൈസ്‌മെന്റ് കമ്പനി നടത്തുകയായിരുന്നു.

ഷാര്‍ജയിലെ കോണ്‍ഗ്രസ് സംഘടനയായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകനും നിലവില്‍ ഇന്‍കാസ് സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മാനേജിങ് കമ്മിറ്റി അംഗമായിരുന്നു.

സോഫിയ ആണ് ഭാര്യ. മക്കള്‍: സുഹാന (ബുര്‍ജീല്‍ ആശുപത്രി, അബുദാബി), സുല്‍ത്താന. മരുമകന്‍ അഹമ്മദ് (ദുബായ്). മറ്റ് സഹോദരങ്ങള്‍: സലാഹുദ്ദീന്‍, ഷറഫുദ്ദീന്‍ (പരേതന്‍), സഫര്‍, ഷാനവാസ്, ഷബീര്‍ (ദുബായ്), സുഹര്‍ബാന്‍, റഷീദ ബാനു (ദുബായ്), മുനീറ, ഷാജില.

തിരുവനന്തപുരം മണക്കാട് ജുമഅത്ത് പള്ളിയില്‍ മൃതദേഹം കബറടക്കി.


Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
Next Story