വി.വി.എ. ശുക്കൂർ നിര്യാതനായി
text_fieldsവളാഞ്ചേരി: എഴുത്തുകാരനും ‘ആശയം’ ബുക്സ് എഡിറ്ററുമായ വി.വി.എ. ശുക്കൂർ (62) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
പൂക്കാട്ടിരി സഫ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായിരുന്നു. എസ്.ഐ.ഒ ദേശീയ കൂടിയാലോചന സമിതിയംഗം, ‘യുവസരണി’ മാസിക പത്രാധിപർ, വൈക്കം മുഹമ്മദ് ബഷീർ മലയാള പഠനകേന്ദ്രം ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു.
അബ്ദുല്ല യൂസുഫ് അലി ഇംഗ്ലീഷിൽ രചിച്ച ഖുർആൻ വിവർത്തന-വിശദീകരണ ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ നിർവഹിച്ചു. പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ്.എസിൽ മയ്യിത്ത് നമസ്കാരശേഷം മൃതദേഹം സ്വദേശമായ കോഴിക്കോട് കൊടുവള്ളിയിലേക്ക് കൊണ്ടുപോയി.
ഭാര്യ: മറിയ ടീച്ചർ (കരുവാരകുണ്ട്). മക്കൾ: ശബ്ന, ഷഹ്നാസ്, ഡോ. ഷിഫ (ബംഗളൂരു), ഷദ (മെഡിക്കൽ വിദ്യാർഥിനി, കോഴിക്കോട് മെഡിക്കൽ കോളജ്), ആബിദ് അമീൻ (വിദ്യാർഥി, അസ്ഹറുൽ ഉലൂം, ആലുവ).
മരുമക്കൾ: ജിയാദ് (ദുബൈ), റൈനിഷ് (എൻജിനീയർ, ബംഗളൂരു). ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് കൊടുവള്ളി പറമ്പത്ത് കാവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

