Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവ എഞ്ചിനീയർ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

text_fields
bookmark_border
യുവ എഞ്ചിനീയർ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ
cancel

മംഗളൂരു: ഉത്തര കന്നട ജില്ലയിലെ ഭട്കലിൽ യുവ എഞ്ചിനീയർ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ഫാറൂഖ് മോട്ടിയയുടെ മകൻ ഫഹദ് മോട്ടിയാണ്(35) മരിച്ചത്.

ശനിയാഴ്ച രാത്രി ഒമ്പതോടെ ഗുഡ് ലക്ക് റോഡിൽ അബു ഉബൈദ മസ്ജിദിന് സമീപം താമസിക്കുന്ന മാതൃസഹോദര ഭാര്യയുടെ വീട്ടിൽ നിന്ന് ബൈക്കിൽ പുറപ്പെട്ടതായിരുന്നു സിവിൽ എഞ്ചിനിയറായ ഫഹദ്. പിന്നീട് ഹുറുലിസാലക്കടുത്ത് പാതക്കരികെ ഇറക്കത്തിൽ അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. കഴുത്തിൽ നേരിയ പാടുകൾ ഉണ്ടായിരുന്നു. നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഫഹദ് സാമ്പത്തിക പ്രശ്നങ്ങൾ നേരിട്ടിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും പൊലീസിനോട് പറഞ്ഞു. ഭട്കൽ റൂറൽ പൊലീസ് സ്ഥലത്തെത്തി കേസ് റജിസ്റ്റർ ചെയ്തു. വിശദമായ അന്വേഷണം നടത്തുമെന്ന് മേഖലയിൽ തടിച്ചുകൂടിയ നാട്ടുകാരെ ഡിവൈ.എസ്.പി മഹേഷ് അറിയിച്ചു.

മണിപ്പാൽ കെ.എം.സി ആശുപത്രിയിൽ മൃതദേഹം പോസ്റ്റുമോർട്ടം നടത്തി. ഇതിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും തുടരന്വേഷണമെന്ന് റൂറൽ പൊലീസ് സബ് ഇൻസ്പെക്ടർ ചന്ദ്രൻ ഗോപാൽ, സിറ്റി പൊലീസ് എസ്.ഐ നവീൻ എന്നിവർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Young engineer found dead
Next Story