Obituary
വെഞ്ഞാറമൂട്: പുല്ലമ്പാറ പുലിമുട്ടുകോണം സൂര്യചന്ദനത്തില് സന്തോഷ്.എസ് (54) നിര്യാതനായി. ഭാര്യ: അജിതകുമാരി. മക്കള്‍. സൂരജ്, ചന്ദന. സഞ്ചയനം ഞായറാഴ്ച 8.30ന്.
പാറശ്ശാല: പ്ലാമൂട്ടുകട വാറുവിള പുതുവല്‍ പുത്തന്‍ വീട്ടില്‍ ജയകുമാറിന്റെ ഭാര്യ ശ്യാമള (61) നിര്യാതയായി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
വെള്ളറട: ആനപ്പാറ കെ.എല്‍ ഭവനില്‍ വി. കുമാരദാസ് (71) നിര്യാതനായി. ഭാര്യ: ബിലില്ലി. മക്കള്‍: ലിപിന്‍ (ഫയര്‍ഫോഴ്സ്), ലിതിന് (സഹകരണ വകുപ്പ്). മരുമക്കള്‍: നയന (ബാലരാമപുരം സര്‍വിസ് സഹകരണ ബാങ്ക്), നീമ.
വെള്ളറട: പനച്ചമൂട് കുളവിള അശ്വതി ഭവനില്‍ മധു.വി (70) നിര്യാതനായി. ഭാര്യ: ലളിതാംബിക. മക്കള്‍: സന്ധ്യ, സിന്ധു, സുരേഷ്കുമാര്‍. മരുമക്കള്‍: അജികുമാര്‍, രാജേന്ദ്രന്, വിനിത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.
കഴക്കൂട്ടം: കഴക്കൂട്ടം അമ്മൻ കോവിൽ റോഡ് അംബുമൂലയിൽ വീട്ടിൽ ഡോ. ബി. മോഹനചന്ദ്രൻ (69-റിട്ട. വെറ്ററിനറി ഡോക്ടർ) നിര്യാതനായി. ഭാര്യ: മഞ്ജുഷ. മക്കൾ: മിഥുൻ മോഹൻ, വിഷ്ണു മോഹൻ. മരുമക്കൾ: ഭവ്യ, നിലീന. ഫിലിം സെൻസർ ബോർഡിലെ മുൻ അംഗമായിരുന്നു. 'മിണ്ടാപ്രാണികളും ഞാനും' എന്ന പുസ്തകത്തിന്റെ കർത്താവാണ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
ആറ്റിങ്ങൽ: ആലംകോട് വി.എച്ച്.എസ്.എസിന് സമീപം കുന്നുംപുറത്ത് വീട്ടിൽ പരേതനായ സൈനുലാബ്ദീന്റെ ഭാര്യ ഹലീമ ബീവി (65) നിര്യാതയായി. മക്കൾ: നവാസ്, സീനത്ത് ബീവി. മരുമക്കൾ: സജിന, മുഹമ്മദ് ബഷീർ.
വർക്കല: അയിരൂർ നീതു ഭവനിൽ രാജൻപിള്ള (73) നിര്യാതനായി.ഭാര്യ: ലീല. മക്കൾ: നീതു, വിഷ്ണു. മരുമക്കൾ: ദിലീപ്, സജിത.സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.
വെള്ളിമൺ: പുന്നവിള തൊടിയിൽ പരേതനായ സേവിയറിന്റെ ഭാര്യ ജസീന്ത (70) നിര്യാതയായി. മക്കൾ: ഷേർലി, വൈറ്റസ് (ഷിബു). മരുമക്കൾ: ആന്റോ, ലിജി
ഓച്ചിറ: ക്ലാപ്പന പുലുക്കൂട്ടിൽ സുവർണകുമാരി (55) നിര്യാതയായി. ഭർത്താവ്: ജി. സുരേഷ്ബാബു. മക്കൾ: അനന്ദു, അജയ്, ഇന്ദു. മരുമകൾ: ആര്യ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്. സഞ്ചയനം ഞായറാഴ്ച എട്ടിന്.
എഴുകോൺ: കാരുവേലിൽ കുഴിയാട്ടുവിള വീട്ടിൽ കെ. സുഗതമ്മ (74) നിര്യാതനായി. പിതാവ്: പരേതനായ കൊച്ചുചെറുക്കൻ. മാതാവ്: പരേതയായ ഭവാനി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.
ആദിച്ചനല്ലൂർ: അംബു ഭവനിൽ ചിന്നക്കുട്ടി (63) നിര്യാതയായി. ഭർത്താവ്: ജോയി. മക്കൾ: പ്രദീപ് ജോയ്, പ്രശോഭ് ജോയ്, പ്രശാന്ത് ജോയി. സംസ്കാരം ശനിയാഴ്ച പകല്‍ രണ്ടിന് കൊട്ടുവിള സെന്റ് ജോർജ് യാക്കോബ പള്ളിസെമിത്തേരിയിൽ.
ഇടവിളാകം: മാർത്താണ്ടൻകരി സനീർ മൻസിലിൽ എം. നസറുല്ലയുടെ ഭാര്യ നസീമ ബീവി.എസ് (70) ( റിട്ട. ഫെയർ കോപ്പി സൂപ്രണ്ട്) നിര്യാതയായി. മക്കൾ: സമീനാ ബീഗം, മുഹമ്മദ് സനീർ, മുഹമ്മദ് സജിൻ. മരുമക്കൾ: നസീർ, ഷജീന, ബുഷ്റ ബീഗം.