Obituary
കപ്പൂർ: കൊഴിക്കര കിഴക്കേകുന്നിൽ അരിമ്പൂർ വളപ്പിൽ അബ്ദുറഹ്മാൻ ലത്വീഫി (53) നിര്യാതനായി. കിഴക്കേകുന്ന് പള്ളി ഇമാമായും കൊഴിക്കര മദ്റസ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സാബിറ. മക്കൾ: അജ്മൽ, അസ്ന.
തിരുവമ്പാടി: പുറത്തൂട്ട് പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ സി.എം. മേരി (85) നിര്യാതയായി. തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. അധ്യാപികയായിരുന്നു. മക്കൾ: ലിൻസെബസ് (ഡൽഹി), ജൈൽ സെബസ് (സീമൻസ്, ബംഗളൂരു), ഷൈൻ സെബസ് (വാഷിങ്ടൺ), സോൺ സെബസ് (ഇറിഗേഷൻ ഡിപ്പാർട്മെന്റ് - കോഴിക്കോട്). മരുമക്കൾ: പോൾ മൂക്കഞ്ചേരിയിൽ (ഡൽഹി), ജെ. ജോസഫ് തൊട്ടാമഠം ആലപ്പുഴ (മുൻ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്), ട്രീസാ കാരിനാട്ട് (ബംഗളൂരു), ബെറ്റ്സി സ്രാമ്പിക്കൽ (അധ്യാപിക, കോടഞ്ചേരി എസ്.ജെ. എച്ച്.എസ്.എസ്). സംസ്കാരം ഞായറാഴ്ച വൈകീട്ട് 4.30ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയ സെമിത്തേരിയിൽ.
അകത്തേത്തറ: നടക്കാവ് ചെല്ല റാവുത്തർ (105) നിര്യാതനായി. ഭാര്യ: സുലൈഹ. മക്കൾ: യൂസഫ്, സുലൈമാൻ, കരീം, അസീസ്, സുബൈദ, അയിഷാബി, ഹാജറ, റഷീദ, കൗലത്ത്, സിഫാനത്ത്. മരുമക്കൾ: മുഹമ്മദ്, കരിം, കാജ ഹുസൈൻ, നാസർ, സൈനുൽആബിദീൻ, റഷീദ, ജമീല, റജീന, അഫ്സീന, പരേതനായ അലി.
മടവൂർ: രാംപൊയിൽ പേനക്കാവിൽ കൊല്ലമ്പി (88, റിട്ട. പോസ്റ്റ്മാൻ- ഹെഡ് പോസ്റ്റ് ഓഫിസ്, കോഴിക്കോട്) നിര്യാതനായി. ഭാര്യ: പെണ്ണുക്ക. മക്കൾ: ആശാദേവി, ക്ഷമാഭായ്, വീരേന്ദ്ര കുമാർ (റിട്ട. സർവേ സൂപ്രണ്ട്), വിനോദ് കുമാർ. മരുമക്കൾ: ചന്ദ്രൻ (മൂഴിക്കൽ), ബാബു രാജൻ (പെരിങ്ങളം), ബീന, വിനീത. സഹോദരങ്ങൾ: പരേതരായ വെള്ളായി, അരിയായി, കൊല്ലായി.
കൂടരഞ്ഞി: കക്കാടംപൊയിൽ കള്ളിപ്പാറ വടക്കേതൊടി കനകമണി (57) നിര്യാതയായി. സഹോദരി: രുഗ്മിണി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് തിരുവമ്പാടി ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ.
അത്തോളി: മൊടക്കല്ലൂർ - തെരുവത്ത് കണ്ടി രാഘവൻ നമ്പ്യാർ (99) നിര്യാതനായി. ഭാര്യ: കുട്ടിമാളു അമ്മ. മക്കൾ: ജയപ്രകാശ്, മനോജ് കുമാർ, അനീഷ്, നിഷിത. മരുമക്കൾ: അനിൽകുമാർ, വിജയലക്ഷ്മി, പുഷ്പ.
ഉള്ളിയേരി: കക്കഞ്ചേരി അനശ്വരയിൽ ദാസൻ (69) നിര്യാതനായി. ഭാര്യ: പത്മിനി (ആശാവർക്കർ). മക്കൾ: ദിപിൻ ദാസ് (ദുബൈ), ദിൻസി (ടീം വിഷൻ മുണ്ടോത്ത്). മരുമക്കൾ: അഭിലാഷ് നാറാത്ത്, ശ്രീഷ്ന (പൂക്കാട്). സഹോദരങ്ങൾ: വനജ അറപ്പീടിക, മാധവി മേലൂര്, പരേതരായ നാണു, ബാലൻ.
കൊയിലാണ്ടി: നീലേശ്വരം പാലായി ദേവിപുരം വീട്ടിൽ താമസിക്കുന്ന കൊയിലാണ്ടി മേലൂർ ചേത്തനാരി രാജൻ നായർ (70) നിര്യാതനായി. ഭാര്യ: സതീദേവി (നീലേശ്വരം). മകൻ: ഗോപകുമാർ. സഹോദരങ്ങൾ: ചേത്തനാരി ബാലകൃഷ്ണൻ നായർ, ശാന്താമ്മ, ശിവരാമൻ നായർ, ഉണ്ണി നായർ. സംസ്കാരം ശനിയാഴ്ച പകൽ 11.30ന് മേലൂരിലെ ചേത്തനാരി വീട്ടുവളപ്പിൽ.
പയ്യോളി: മണിയൂർ കണ്ടോത്ത് ദേവകി (88) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: വത്സല, രമ, പരേതനായ രാജൻ. മരുമക്കൾ: കൃഷ്ണൻ, ചന്ദ്രൻ, സുജ. സഹോദരങ്ങൾ: ചിരുത, ലക്ഷ്മി, ജാനു, നാരായണി, പരേതരായ ഗോപാലൻ, ഗോവിന്ദൻ, മാളു.
പയ്യോളി: അയനിക്കാട് വെള്ളിയോട്ട് ജാനകി അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ നായർ (റിട്ട. എസ്.ഐ, ചെന്നൈ). മക്കൾ: തങ്കമണി, സൂര്യകുമാരി, ശ്രീജിത്ത് (ബാബു-എൽ.ഐ.സി). മരുമക്കൾ: രാജൻ (കോറോത്ത്), ഹരിദാസൻ (തോട്ടത്തിൽ), ഗീത (മഹിള കോൺഗ്രസ് പയ്യോളി മണ്ഡലം പ്രസിഡന്റ്). സഹോദരി: പരേതയായ ദേവു അമ്മ. സഞ്ചയനം ഞായറാഴ്ച.
കുറ്റിക്കാട്ടൂർ: കൊടശ്ശേരി കളത്തിൽ പി.ജെ.ജയകുമാർ (71) നിര്യാതനായി.ദീർഘകാലം കൊക്കക്കോള കമ്പനി (ദുബൈ) ജോലി ചെയ്തിരുന്നു. പരേതനായ കളത്തിൽ ജയഗോപാൽ-സൗമിനി ദമ്പതികളുടെ മകനാണ്.ഭാര്യ:ശൈലജ.മകൾ: അനിഷ ജയകുമാർ. മരുമകൻ:അച്യുതാനന്ദൻ (ദുബൈ).സഹോദരങ്ങൾ:കെ.ജെ.ജിനചന്ദ്രൻ, കെ.ജെ.ജിനരാജ്,ജീജ പ്രദീപ് (അബൂദബി).സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പുതിയപാലം ശ്മശാനത്തിൽ.
കൊടുങ്ങല്ലൂർ: മേത്തല കുന്നംകുളം സലഫി മസ്ജിദിനു സമീപം താമസിക്കുന്ന അയ്യാരിൽ കളപ്പുരക്കൽ പരേതനായ മുഹമ്മദിന്റെ ഭാര്യ നസി (68) നിര്യാതയായി.എറണാകുളം പടിയത്ത് പരേതരായ കൊച്ചുമുഹമ്മദ്-ഹലീമ ദമ്പതികളുടെ മകളാണ്. മക്കൾ: മിലാദ്, മിഷാദ് (ഇരുവരും ഗൾഫ്). മരുമക്കൾ: ഹസ്ന, ജസീല. സഹോദരങ്ങൾ: നാസർ, നൂർജഹാൻ, ഐഷ, പരേതരായ അഹമ്മദ്, അബ്ദുൽ റഹിമാൻ.
കൊടുങ്ങല്ലൂർ: മേത്തല കുന്നംകുളം സലഫി മസ്ജിദിനു സമീപം താമസിക്കുന്ന അയ്യാരിൽ കളപ്പുരക്കൽ പരേതനായ മുഹമ്മദിന്റെ ഭാര്യ നസി (68) നിര്യാതയായി.
എറണാകുളം പടിയത്ത് പരേതരായ കൊച്ചുമുഹമ്മദ്-ഹലീമ ദമ്പതികളുടെ മകളാണ്. മക്കൾ: മിലാദ്, മിഷാദ് (ഇരുവരും ഗൾഫ്). മരുമക്കൾ: ഹസ്ന, ജസീല. സഹോദരങ്ങൾ: നാസർ, നൂർജഹാൻ, ഐഷ, പരേതരായ അഹമ്മദ്, അബ്ദുൽ റഹിമാൻ.