Obituary
കാഞ്ഞിരപ്പുഴ: അമ്പംകുന്ന് മുഹമ്മദ് മുസ്ലിയാർ (67) നിര്യാതനായി. അജ്മീർ സന്ദർശനം കഴിഞ്ഞ് ട്രെയിൻ യാത്രയിൽ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് മരണപ്പെടുകയായിരുന്നു. തുടർന്ന് റോഡ് മാർഗം ആംബുലൻസിൽ അമ്പംകുന്നിൽ എത്തിച്ചു. അമ്പംകുന്നിൽ ദീർഘകാലം യൂനാനി ചികിത്സ നടത്തിയിരുന്നു. ഭാര്യ: മൈമൂന ബീവി. മക്കൾ: അൻവർമോൻ, നജ്ല, നസീറ, മുഹമ്മദ് നിഷാദ്. മരുമകൻ: മുഹമ്മദ് കോയ കല്ലടിക്കോട്.
ആലത്തൂർ: ടൗൺ കോർട്ട് റോഡ് എം.സി.എ ജ്വല്ലറി ഉടമ എത്തന്നൂർ മൂച്ചിക്കൽ വീട്ടിൽ എം.എ. ചന്ദ്രൻ (78) നിര്യാതനായി. ഭാര്യ: കസ്തൂരി. മക്കൾ: വിനീത, ധന്യ, അച്ചുത്, പരേതനായ വിനോദ്. മരുമക്കൾ: ശശിഭൂഷൻ, സുരേഷ്, ഐശ്വര്യ. സഹോദരങ്ങൾ: വസന്ത, ബാലൻ (സംഗീത ജ്വല്ലറി ആലത്തൂർ ടൗൺ മെയിൻ റോഡ്).
പെരുവെമ്പ്: മാവുക്കാട് പൊന്നുച്ചാമിയുടെ മകൻ ചന്ദ്രൻ (70) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: സിവിത, ഷിജിൽ.
അകത്തേത്തറ: വടക്കേ കോണിക്കലിടത്തിൽ പരേതനായ ചന്ദ്രഭാനുവർമയുടെയും തരൂർകിഴക്കേ പൊറ്റെവീട്ടിൽ അമ്മിണി നേത്യാരുടെയും മകൻ പി.സി. ജയദേവ് (64) നിര്യാതനായി. റിട്ട. എസ്.ബി.ഐ മാനേജറാണ്. ഭാര്യ: ശോഭന. മക്കൾ: അരുൺ വർമ, അശ്വിൻ വർമ. മരുമക്കൾ: ഉമ, ആതിര. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം നാലിന് തേക്കിൻകാട് ദേശ ശ്മശാനത്തിൽ.
രാമപുരം: റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരൻ മാരിയിൽ ഹരിദാസൻ (60) നിര്യാതനായി. പിതാവ്: മാരിയിൽ കുഞ്ഞുകുട്ടൻ നായർ. മാതാവ്: കല്യാണിക്കുട്ടി അമ്മ. ഭാര്യ: ലതിക. മക്കൾ: ഹരിത് ലാൽ, ലോഹിത് ലാൽ, ഹരിത, മരുമക്കൾ: അമൃത, അർച്ചന, വിഷ്ണു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഷൊർണൂർ ശാന്തിതീരത്ത്.
ചങ്ങരംകുളം: മൂക്കുതല മൂച്ചിക്കടവ് കാവില വളപ്പിൽ ബാവ (75) നിര്യാതനായി. ഭാര്യ: ഫാത്തിമ (കുഞ്ഞിമോൾ). മക്കൾ: നാസർ, ജമാൽ, ഷാജഹാൻ, നഫീസക്കുട്ടി. മരുമക്കൾ: അലി, റംസി, ആയിഷ, ഷംസീല. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് മൂക്കുതല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
പൊന്നാനി: ജെ.എം റോഡ് സ്വദേശി ഇലക്ട്രീഷ്യൻ അബ്ദുല്ലക്കുട്ടി (78) നിര്യാതനായി. ഭാര്യ: പി.കെ. സുലൈഖ. മക്കൾ: സുനീർ ബാബു (യു.എ.ഇ), അഫ്സൽ (ദുബൈ). മരുമക്കൾ: റംഷിദ, ഷഹനാസ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് പൊന്നാനി വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
കാളികാവ്: മേലേ കാളികാവിലെ പെരുമണ്ണിൽ മുഹമ്മദാലി (75) നിര്യാതനായി. ഭാര്യ: മമ്പാടൻ സുലൈഖ. മക്കൾ: ഉമ്മുസൽമ, സുഫൈറ, നൂർജഹാൻ, സജീദ്, റുബീന, ഫൗസിയ. മരുമക്കൾ: അസീസ്, ബഷീർ, അസ്ലം, സാജിദ്.
പൂക്കോട്ടൂര്: വെള്ളൂര് താഴെമുക്ക് അമ്പാളി ആണ്ടി (ഇണ്ണി - 73) നിര്യാതനായി. ഭാര്യ: നളിനി. മക്കള്: സൂര്യ, ശ്രീഹരി. മരുമകന്: രതീഷ്.
വണ്ടൂർ: പോരൂർ പൂത്രക്കോവ് നെല്ലിക്കുന്ന് മാട്ടപ്പാടൻ ചന്തുക്കുട്ടി എന്ന അപ്പുവിന്റെ ഭാര്യ മീനാക്ഷി (73) നിര്യാതയായി. മക്കൾ: ശശിധരൻ, ശോഭ, മണികണ്ഠൻ, പരേതയായ സുശീല. മരുമക്കൾ: ശാന്ത, ഗോപാലകൃഷ്ണൻ, ശ്രീജ, വേലുക്കുട്ടി.
പരപ്പനങ്ങാടി: പാലത്തിങ്ങൽ കൊട്ടന്തലയിലെ വാഴക്കകത്ത് അബ്ദുറഹ്മാൻ ഹാജിയുടെ ഭാര്യ പാത്തുമ്മു (68) നിര്യാതയായി. മക്കൾ: നൂർജഹാൻ, താഹിറ, ഫസീല. മരുമക്കൾ: മുഹമ്മദ് മുസ്തഫ, ഹനീഫ, യൂസുഫ്.
പരപ്പനങ്ങാടി: എസ്.എൻ.എം.എച്ച്.എസ്.എസ് റോഡിൽ തുന്നരുകണ്ടി ശശി (63) നിര്യാതനായി. ഭാര്യ: റീന. സഹോദരങ്ങൾ: ചന്ദ്രൻ, കാർത്യായനി, പരേതയായ തങ്ക.