Obituary
കല്ലമ്പലം: ഞെക്കാട് അക്കരവിള വീട്ടിൽ മോഹൻദാസ് (73) നിര്യാതനായി. ഭാര്യ: കനകവല്ലി. മക്കൾ: സന്ധ്യാദാസ്, ജയറാം. മരുമകൻ: വിനോദ്. സഞ്ചയനം ഞായറാഴ്ച എട്ടിന്.
കല്ലറ: മീതൂർ തെക്കേവിളാകത്ത് വീട്ടിൽ പൊന്നമ്മയമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കര പിള്ള. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.
ഗൗരീശപട്ടം: സഞ്ജയ് നിവാസിൽ ഷീബറാണി (46) നിര്യാതയായി. ഭർത്താവ്: സുരേഷ് കുമാർ (സി.പി.ഒ ഡി.ജി.പി ഓഫിസ്) മകൻ: സഞ്ജയ്.
അമരവിള: അമ്മോട്ടുകോണം കാവുവിള വീട്ടിൽ ടി. ഗോപി (52) നിര്യാതനായി. ഭാര്യ: സൗമ്യ. മക്കൾ: സൂരജ്, സൂര്യ. സഞ്ചയനം തിങ്കളാഴ്ച 9.30ന്.
നെടുമങ്ങാട്: തെക്കുംകര ശ്രീരാഗത്തില്‍ എസ്. ഗീതാകുമാരി (66-റിട്ട.സൂപ്രണ്ട്, റവന്യൂ വകുപ്പ്) നിര്യാതയായി. ഭർത്താവ്: രത്നാകരൻ (ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി). മക്കള്‍: ആഷിഷ്, അജീഷ്. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.
മുരുക്കുംപുഴ: കോട്ടക്കരി സുധഭവനിൽ എൻ. സോമൻ നിര്യാതനായി. സഞ്ചയനം ഞായറാഴ്ച 8.30ന്.
മിതൃമ്മല: കടുവാകുഴിക്കര തടത്തരികത്ത് വീട്ടിൽ ദാമോദരൻ (70) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ബിജു, ബൈജു, ബിന്ദു. മരുമക്കൾ: സിലി, സന്ധ്യ, ബേബി. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.
വെള്ളറട: പൊന്നമ്പി ശ്രീ സരോവരം വീട്ടില്‍ ജയകുമാറിന്റെ ഭാര്യ ബി. ബിന്ദു (51) നിര്യാതയായി. മക്കള്‍: ഭരത് ജെ.ബി, ശരത് ജെ.ബി. സംസ്കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പില്‍.
വടശ്ശേരിക്കോണം: തോപ്പിൽ അതുല്യയിൽ സി. മോഹനൻ (64) നിര്യാതനായി. ഭാര്യ: അനിതാകുമാരി. മക്കൾ: അഖിൽ, പരേതയായ അതുല്യ. മരുമകൻ: അനന്ദു. സഞ്ചയനം 26ന് രാവിലെ എട്ടിന്.
ചടയമംഗലം: പറയടി പരുത്തിപൊയ്ക കോളനിയിൽ ബൈജുവിന്റെ ഭാര്യ സന്ധ്യ (36) നിര്യാതയായി. പനച്ചവിള കാഷ്യൂ കോർപറേഷൻ ഫാക്ടറി ജീവനക്കാരിയായിരുന്നു. അരളിക്കായ് കഴിച്ചതിനെതുടർന്ന് സന്ധ്യയെ ചടയമംഗലത്തെ ഗവ. ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മകൾ: സാന്ദ്ര.
ഓച്ചിറ: കൊറ്റമ്പള്ളി പാലപ്പിഴേത്ത് ഈശ്വരിയമ്മ (98) നിര്യാതയായി. മക്കൾ: സരസ്വതിയമ്മ, പരേതയായ ശാന്തമ്മ. മരുമക്കൾ: ശേഖരപിള്ള, വിജയൻപിള്ള. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.
ഓച്ചിറ: ക്ലാപ്പന പെരിനാട് പെരുംപ്രാവിൽ വീട്ടിൽ പരേതനായ ഷംസുദ്ദീന്റെ ഭാര്യ റുഖിയാ ബീവി (78) നിര്യാതയായി. മകൻ: റഹിം. മരുമകൾ: ഷഹബാനത്ത്.