സംഭാഷണങ്ങൾക്കുള്ള വാതിലുകൾ ഇപ്പോഴും തുറന്നുകിടപ്പുണ്ട് എന്നുതന്നെയാണ് ഇന്ത്യയുടെ നിലപാട്. മനുഷ്യരക്തം ചിന്തിയാൽ ലഭിക്കുന്ന ലാഭത്തിൽ ആർത്തിപൂണ്ടിരിക്കുന്ന അന്താരാഷ്ട്ര ആയുധവണിക്കുകളും അവർക്കായി വിടുവേല ചെയ്യുന്ന വിദ്വേഷശക്തികളും മാത്രമാണ് യുദ്ധത്തിനായി കൊതിക്കുന്നത്.