സി.എ.ജി റിപ്പോർട്ടുകൾ വലിയ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാക്കി എന്നത് നിഷേധിക്കാനാവില്ല. യു.പി.എ സർക്കാർ അഴിമതിയിൽ മുങ്ങിനിൽക്കുകയാണെന്ന പൊതുബോധം സൃഷ്ടിക്കുന്നതിൽ അവ വലിയ പങ്കുവഹിച്ചു. 2014-ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ വമ്പൻ വിജയത്തിലേക്കെത്തിച്ചതും ഈ പൊതുബോധമാണ്