Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ ഉപവാസ സമരം അവസാനിപ്പിച്ചു

text_fields
bookmark_border
രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ ഉപവാസ സമരം അവസാനിപ്പിച്ചു
രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ ഉപവാസ സമരം അവസാനിപ്പിച്ചു
cancel
camera_alt

ഉപവാസ സമര സമാപന സമ്മേളനത്തിൽ കൃപേഷ്-ശരത് ലാല്‍ എന്നിവരുടെ അമ്മമാർ ചേര്‍ന്ന് രാജ്​മോഹൻ ഉണ്ണിത്താൻ എം.പിക്ക് നാരങ്ങനീര്​ നൽകുന്നു

കാഞ്ഞങ്ങാട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് വധക്കേസ് അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാറി​ൻെറ നീക്കത്തിനെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ നേതൃത്വത്തില്‍ നടത്തിയ ഉപവാസ സമരം അവസാനിപ്പിച്ചു. ചൊവ്വാഴ്​ച രാവിലെ 10.45ഓടെയാണ് സമരം അവസാനിപ്പിച്ചത്.

കൃപേഷ്-ശരത് ലാല്‍ എന്നിവരുടെ അമ്മമാർ ബാലാമണിയും ലതയും ചേര്‍ന്ന് നാരങ്ങനീര് നൽകിയാണ്​ സമരം അവസാനിപ്പിച്ചത്. രാജ്മോഹന്‍ ഉണ്ണിത്താന് പിന്തുണയുമായി ഉപവാസത്തിനിരുന്ന ശരത്‌ ലാല്‍, കൃപേഷ് എന്നിവരുടെ പിതാക്കന്മാരായ സത്യനാരായണനും കൃഷ്ണനും മുന്‍ കെ.പി.സി.സി ജന. സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍ നാരങ്ങനീരു നൽകി.

ശരത് ലാല്‍, കൃപേഷ് വധക്കേസുമായി ബന്ധപ്പെട്ട് ഹൈകോടതി വിധി വന്ന ഉടനെയായിരുന്നു ഉപവാസ സമരം അവസാനിപ്പിച്ചത്. ഉപവാസ സമര സമാപനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജന. സെക്രട്ടറി രതി കുമാര്‍, കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ പി.വി. സുരേഷ് കുമാര്‍, ബാലകൃഷ്ണ പെരിയ, പി.കെ. ഫൈസല്‍, ബി.പി. പ്രദീപ് കുമാര്‍, നോയല്‍ ടോം ജോസഫ്, രാമകൃഷ്ണന്‍, സാജിത് മൗവ്വല്‍ തുടങ്ങിയവർ സംബന്ധിച്ചു.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story