Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുകേഷിന്‍റെ പ്രസ്താവന നടിക്കെതിര്; സി.പി.എം വിശദീകരണം തേടും

text_fields
bookmark_border
മുകേഷിന്‍റെ പ്രസ്താവന നടിക്കെതിര്; സി.പി.എം വിശദീകരണം തേടും
cancel

കൊല്ലം: അമ്മയുടെ വാര്‍ത്താ സമ്മേളനത്തിലെ മുകേഷിന്‍റെ പ്രകടനത്തിൽ സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റിക്ക് അതൃപ്തി. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ മു​കേ​ഷ് ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ മു​കേ​ഷി​ൽ​നി​ന്നു വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്നും കൊ​ല്ലം ജി​ല്ലാ ക​മ്മ​റ്റി വ്യ​ക്ത​മാ​ക്കി. മുകേഷിന്‍റെ പ്രസ്താവന ആക്രമിക്കപ്പെട്ട നടിക്കെതിരെയുളളതാണെന്നും കമ്മിറ്റി വിലയിരുത്തി. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുളള രോഷപ്രകടനം ഒഴിവാക്കാമായിരുന്നു. അടുത്ത ദിവസം കൊല്ലത്തെത്തുന്ന മുകേഷില്‍ നിന്നും വിശദീകരണം തേടാനാണ് തീരുമാനം.

നിലവിൽ മുകേഷ് പാർട്ടി അംഗമല്ല. എന്നാൽ ജനപ്രതിനിധി എന്ന നിലക്കായിരിക്കും പാർട്ടി വിശദീകരണം തേടുക. ജനപ്രതിനിധിയാണെന്നുളള ഉത്തരവാദിത്തം മുകേഷ് കാണിച്ചില്ലെന്നാണ് പാർട്ടിനേതാക്കളുടെ വികാരം. മാധ്യമപ്രവര്‍ത്തകരോട് മുകേഷ് കയര്‍ത്ത് സംസാരിക്കാന്‍ പാടില്ലായിരുന്നു എന്നും യോഗത്തിൽ അഭിപ്രായമുയർന്നു. 

അമ്മ വാര്‍ഷിക യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിത്തെറിച്ചാണ് മുകേഷ് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. ദിലീപിനെ വേട്ടയാടാന്‍ ആരെയും അംഗീകരിക്കില്ലെന്നും അനാവശ്യമായ ചോദ്യങ്ങള്‍ ചോദിക്കരുതെന്നും മുകേഷ് വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - cpm on mukesh at pressmeet
Next Story