‘വിട്ടുപോകരുത് സചിൻ, സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പാർട്ടിയെ ശക്തിപ്പെടുത്താം’
text_fieldsന്യൂഡൽഹി: സചിൻ പൈലറ്റ് പാർട്ടിക്ക് പുറത്തേക്ക് നീങ്ങുന്നതിൽ അതിയായ ദുഃഖമുെണ്ടന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. ഏറെ ഭാവിയുള്ള നേതാവാണ് സചിനെന്നും അദ്ദേഹം വിട്ടുപോകാതെ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്കൊപ്പം നിലയുറപ്പിക്കണമെന്നും ട്വിറ്ററിലെ കുറിപ്പിൽ ശശി തരൂർ അഭിപ്രായപ്പെട്ടു.
‘സചിൻ പൈലറ്റ് പാർട്ടിക്ക് പുറത്തുപോകുന്നതിലേക്ക് കാര്യങ്ങൾ ഉരുത്തിരിഞ്ഞുകാണുന്നതിൽ അതീവ ദുഃഖമുണ്ട്. നമ്മുടെ മികച്ചതും തിളക്കമേറിയതുമായ നേതാക്കളിൽ ഒരാളായാണ് ഞാൻ അദ്ദേഹത്തെ പരിഗണിച്ചിരുന്നത്. ഈ അവസ്ഥയിേലക്ക് കാര്യങ്ങൾ എത്തരുതെന്ന് ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. വിട്ടുപോകുന്നതിനുപകരം, അദ്ദേഹത്തിെൻറയും നമ്മുടെയുമെല്ലാം സ്വപ്ന സാക്ഷാത്കാരത്തിന് കൂടുതൽ മികച്ചതും ഫലപ്രദവുമായ ഉപകരണമായി പാർട്ടിയെ പരിവർത്തിപ്പിക്കാനുള്ള ശ്രമങ്ങൾെക്കാപ്പം ഒത്തുചേരുകയാണ് സചിൻ ചെയ്യേണ്ടതെന്ന് ഞാൻ കരുതുന്നു’ -ട്വീറ്റിൽ ശശി തരൂർ കുറിച്ചു.
രാജസ്ഥാനിലെ കോൺഗ്രസ് ഭരണം അട്ടിമറിക്കാനുള്ള ബി.ജെ.പി ശ്രമം ചെറുക്കുന്നതിൽ പാർട്ടി നേതൃത്വം കാണിക്കുന്ന അലസതയെ നേരത്തേ കപിൽ സിബൽ ഉൾപെടെയുള്ള നേതാക്കൾ വിമർശിച്ചിരുന്നു.
