ബഹിരാകാശനിലയത്തിലേക്ക് നാലു പേർ കൂടി
text_fieldsയാത്രികർ കെന്നിഡി സ്പേസ് സെന്ററിൽ
അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് നാലു പേർകൂടി യാത്രതിരിച്ചു. സ്പേസ് എക്സും നാസയും സംയുക്തമായി നടത്തിയ ദൗത്യത്തിലാണ് ഡ്രാഗൺ പേടകത്തിൽ യാത്രികർ ബഹിരാകാശത്തേക്കു കുതിച്ചത്. നാസയുടെ മാത്യു ഡൊമനിക്, മിഖായേൽ ബരാത്, ജെനീറ്റ എപ്സ്, റഷ്യയുടെ റോസ് കോസ്മോസിന്റെ അലക്സാണ്ടർ ഗ്രെബെൻകിൻ എന്നിവരാണ് ഞായറാഴ്ച പുലർച്ചെ, ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് ഫാൽക്കൺ റോക്കറ്റിൽ കുതിച്ചത്. മിഖായേലിന്റെ മൂന്നാം ബഹിരാകാശ യാത്രയാണിത്. നേരത്തേ, സോയൂസ്, എസ്.ടി.എസ് ദൗത്യങ്ങളുടെ ഭാഗമായും അദ്ദേഹം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ ചെലവഴിച്ചിടുണ്ട്. ഇവർ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ സുരക്ഷിതമായി എത്തി. വരുംദിവസങ്ങളിൽ 200ലധികം ശാസ്ത്ര പരീക്ഷണങ്ങൾ ഇവർ അവിടെ നിർവഹിക്കും. നാലു പേർകൂടി എത്തിയതോടെ, ബഹിരാകാശ നിലയത്തിലെ ജനസംഖ്യ 11 ആയി.

