ചന്ദ്രനിൽ ‘വീടൊരുക്കാൻ’ ജപ്പാൻ
text_fieldsചന്ദ്രനിൽ ഒരു കുഞ്ഞുവീട് ഒരുക്കാനുള്ള പ്രയാണത്തിലാണ് ജപ്പാൻ. ജപ്പാനിലെ സ്വകാര്യ ബഹിരാകാശ ഗവേഷണ കമ്പനിയായ ‘ഐസ്പേസ്’ ആണ് ചന്ദ്രനിൽ വീടൊരുക്കുന്നത്. ഐ സ്പേസിന്റെ റീസൈലിയൻസ് വാഹനം ജനുവരി 15നാണ് വിക്ഷേപിച്ചത്. നാളെ അത് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും. ജൂൺ അഞ്ചിന് പേടകം ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടെനാഷ്യസ് എന്ന കുഞ്ഞുറോവറാണ് റീസൈലിയൻസിന്റെ പ്രത്യേകത. അഞ്ച് കിലോഗ്രാം മാത്രമാണ് ടെനാഷ്യസിന്റെ ഭാരം. ടെനാഷ്യസിൽ വിവിധ ഉപകരണങ്ങൾക്കൊപ്പം ഒരു കുഞ്ഞുവീടിന്റെ മാതൃകയുമുണ്ട്. മൂൺഹൗസ് എന്ന ഈ വീടിന് ഒരു കോട്ടേജിന്റെ മാതൃകയാണ്. മൂൺ ഹൗസ് ചന്ദ്രോപരിതലത്തിൽ സ്ഥാപിക്കുക എന്നതും ടെനാഷ്യസിന്റെ ദൗത്യത്തിൽ ഉൾപ്പെടും.

