Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആകാശ വിരുന്നിൽ പങ്കെടുത്ത് ശു​ഭാ​ൻ​ഷുവും സംഘവും, ചിത്രങ്ങൾ വൈറൽ; മടക്കം ജൂലൈ 14ന്

text_fields
bookmark_border
ആകാശ വിരുന്നിൽ പങ്കെടുത്ത് ശു​ഭാ​ൻ​ഷുവും സംഘവും, ചിത്രങ്ങൾ വൈറൽ; മടക്കം ജൂലൈ 14ന്
cancel

ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശു​ഭാ​ൻ​ഷു ശുക്ല ഉൾപ്പെടെയുള്ള ആക്സിയം4 ദൗത്യസംഘാംഗങ്ങൾ ഭൂമിയിലേക്ക് മടങ്ങാനൊരുങ്ങുന്നു. ആക്സിയം 4 ദൗത്യത്തിന്‍റെ ഭാഗമായ പരീക്ഷണങ്ങൾ പൂർത്തിയായിട്ടുണ്ട്. ജൂൺ 25ന് ആരംഭിച്ച ദൗത്യത്തിലെ അംഗങ്ങൾ 14 ദിവസത്തെ ദൗത്യകാലാവധിക്ക് ശേഷം ജൂലൈ 10നോ അടുത്ത ദിവസങ്ങളിലോ ആയി തിരിച്ചെത്തുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിവരം.

തിരിച്ചെത്തുന്നതിന് മുമ്പ് ശു​ഭാ​ൻ​ഷു മറ്റ് ക്രൂ അംഗങ്ങൾക്കൊപ്പം ലബോട്ടറിയിൽ ഒരുക്കിയ വിരുന്നിൽ പങ്കെടുക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. രണ്ടാഴ്ചത്തെ ബഹിരാകാശ ദൗത്യത്തിനിടെ ശുക്ലയും ആക്സിയം4 സംഘവും ഏകദേശം 230 തവണ ഭൂമിയെ പരിക്രമണം ചെയ്തിട്ടുണ്ട്. ഏകദേശം 10 ദശലക്ഷം കിലോമീറ്റർ സഞ്ചരിക്കുകയും ചെയ്തു.

ഇന്ത്യൻ എയർ ഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റനായ ശു​ഭാ​ൻ​ഷുവിനെയും പോളണ്ടിൽ നിന്നുള്ള സ്ലാവസ് ഉസ്നാൻസ്കിയെയും കൂടാതെ യു.എസിൽ നിന്നുള്ള പെഗ്ഗി വിറ്റ്സൺ, ഹംഗറിയിൽ നിന്നുള്ള ടിബോർ കപ്പു എന്നിവരാണ് ആക്സിയം ദൗത്യത്തിന്‍റെ ഭാഗമായി ബഹിരാകാശ നിലയത്തിലുള്ളത്.

ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ ന​ട​ത്തു​ന്ന പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ പു​രോ​ഗ​തി ശു​ഭാ​ൻ​ഷു ശു​ക്ല ഐ.​എ​സ്.​ആ​ർ.​ഒ​യു​മാ​യി പ​ങ്കു​വെ​ച്ചിരുന്നു. ഐ.​എ​സ്.​ആ​ർ.​ഒ ചെ​യ​ർ​മാ​ൻ വി. ​നാ​രാ​യ​ണ​നു​മാ​യി ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് പ​രീ​ക്ഷ​ണ വി​വ​ര​ങ്ങ​ളും അ​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വെ​ച്ച​ത്.

ബ​ഹി​രാ​കാ​ശ​ത്ത് അ​സ്ഥി​ക​ൾക്ക് സംഭവിക്കുന്ന ബലക്ഷയവും ഭൂ​മി​യി​ൽ തി​രി​ച്ചെ​ത്തു​മ്പോ​ൾ അ​വ എ​ങ്ങ​നെ വീ​ണ്ടെ​ടു​ക്കാ​മെ​ന്ന​തി​ലു​മാ​ണ് ശു​ഭാ​ൻ​ഷു ശു​ക്ല പ​രീ​ക്ഷ​ണം ന​ടത്തു​ന്ന​ത്. ബ​ഹി​രാ​കാ​ശ​ത്ത് ആ​ൽ​ഗെ​ക​ളു​ടെ വ​ള​ർ​ച്ച, സൂ​ക്ഷ്മ​ജ​ല​ജീ​വി​ക​ളാ​യ ടാ​ർ​ഡി​ഗ്രാ​ഡു​ക​ളു​ടെ അ​തി​ജീ​വ​ന​വും പ്ര​ത്യു​ൽ​പാ​ദ​ന​വും തുടങ്ങിയ കാര്യങ്ങളും പ​ഠി​ക്കുന്നുണ്ട്.

രാകേഷ് ശർമക്കുശേഷം 41 വർഷങ്ങൾക്ക് ശേഷം ബഹിരാകാശത്ത് എത്തിയ ഇന്ത്യക്കാരനാണ് ശു​ഭാ​ൻ​ഷു ശു​ക്ല. നാസ, ഐ.എസ്.ആർ.ഒ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവയുടെ സഹകരണത്തോടെ മനുഷ്യരെ ബഹിരാകാശ നില‌യത്തിലേക്ക് എത്തിക്കുന്ന ദൗത്യമായ ആക്സിയം 4ന്‍റെ ഭാഗമായി ജൂൺ 25നാണ് സ്പേസ് എക്സിന്റെ ഫാൽക്കൺ നയൻ റോക്കറ്റിൽ ഇവരുടെ ഡ്രാഗൺ ക്രൂ മൊഡ്യൂൾ വിക്ഷേപിച്ചത്. ജൂൺ 26ന് പേടകം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ ഡോക്ക് ചെയ്തിരുന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Shubhanshu Shukla enjoys space feast before homecoming on July 14
Next Story