Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്പെ​യ്ഡെ​ക്സ് ദൗത്യം: ഉ​പ​ഗ്ര​ഹ​ങ്ങ​ൾ തമ്മിലുള്ള അകലം കുറച്ചു; ചേ​സ​റും ടാ​ര്‍ഗ​റ്റും സുരക്ഷിതമെന്ന് ഐ.​എ​സ്.​ആ​ര്‍.​ഒ

text_fields
bookmark_border
Spadex Docking
cancel

ബംഗളൂരു: സ്പെ​യ്ഡെ​ക്സ് ദൗത്യത്തിന്‍റെ ഭാഗമായി ഉ​പ​ഗ്ര​ഹ​ങ്ങ​ൾ തമ്മിലുള്ള അകലം കുറച്ചതായി ഐ.​എ​സ്.​ആ​ര്‍.​ഒ​. 220 കി​ലോ​ഗ്രാം വീ​തം ഭാ​ര​മു​ള്ള ചേ​സ​ര്‍ (എ​സ്.​ഡി.​എ​ക്‌​സ്. 01), ടാ​ര്‍ഗ​റ്റ് (എ​സ്.​ഡി.​എ​ക്‌​സ്. 02) ഉ​പ​ഗ്ര​ഹ​ങ്ങ​ളുടെ അകലമാണ് കുറച്ചത്. ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം 1.5 കിലോമീറ്ററിലേക്കാണ് കുറച്ചത്. ഉപഗ്രഹങ്ങളുടെ അകലം കുറക്കൽ പ്രക്രിയ വിജയകരമായി പൂർത്തിയാക്കുന്നതായി ഐ.എസ്.ആർ.ഒ അറിയിച്ചു.

ബ​ഹി​രാ​കാ​ശ​ത്ത് വേ​ർ​പെ​ട്ട ര​ണ്ടു പേ​ട​ക​ങ്ങ​ളും ഒ​ന്നാ​യി ചേ​രു​ന്ന സ്പേസ് ഡോ​ക്കി​ങ് പ്രക്രിയ ജ​നു​വ​രി ഏ​ഴി​ന് പൂ​ർ​ത്തി​യാ​ക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ജ​നു​വ​രി ഒമ്പതിലേക്ക് ഐ.എസ്.ആർ.ഒ മാറ്റിയിരുന്നു. 500 മീറ്ററിൽ നിന്ന് 225 മീറ്ററിലേക്ക് അകലം കുറക്കുന്നതിനിടെ ത്രസ്റ്ററുകൾ പ്രവർത്തിച്ചപ്പോൾ വേഗം കൂടി പോവുകയും വീണ്ടും ഉപഗ്രഹങ്ങളുടെ അകലം കൂട്ടുകയും ചെയ്യേണ്ടി വന്നു.

തുടർന്ന് ഏഴ് കിലോമീറ്ററിലേക്ക് വർധിപ്പിച്ച ശേഷമാണ് വീണ്ടും അകലം കുറച്ചു തുടങ്ങിയത്. 4.8 കിലോമീറ്ററിൽ എത്തിയ ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലമാണ് ഇപ്പോൾ 1.5 കിലോമീറ്ററിലേക്ക് എത്തിച്ചത്. ഇത് 500 മീറ്ററിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞർ. ഇരു ഉപഗ്രഹങ്ങൾ തമ്മിൽ കൂട്ടിയോജിപ്പിക്കുന്ന ഡോ​ക്കി​ങ് നടത്തുന്നതിനെ കുറിച്ച് ഐ.എസ്.ആർ.ഒയുടെ അറിയിപ്പ് വൈകാതെ ഉണ്ടാകും.

നിലവിൽ വൃ​ത്താ​കൃ​തി​യി​ലു​ള്ള ഭ്ര​മ​ണ​പ​ഥ​ത്തിൽ ഭൂ​മി​യെ ചു​റ്റു​ന്ന​തി​നി​ടെ ഘ​ട്ടം​ഘ​ട്ട​മാ​യി അ​വ​ ത​മ്മി​ൽ അ​ക​ലം കു​റ​ച്ചു​കൊ​ണ്ടു ​വ​ന്ന​ശേ​ഷം ര​ണ്ട് ഉപഗ്രഹങ്ങളും കൂ​ട്ടി​യോ​ജി​പ്പി​ക്കുക (ഡോ​ക്കി​ങ്). ഊ​ര്‍ജ​വും വി​വ​ര​ങ്ങ​ളും പ​ങ്കു​വെ​ച്ച് ഒ​രൊ​റ്റ​ പേ​ട​കം ​പോ​ലെ പ്ര​വ​ര്‍ത്തി​ച്ച​ ശേ​ഷം അ​വ​യെ വേ​ര്‍പെ​ടു​ത്തു​ന്ന പ്ര​ക്രി​യ​യാ​യ അ​ണ്‍ഡോ​ക്കി​ങ് ന​ട​ത്തും. ഇ​തി​നു​ശേ​ഷം ര​ണ്ടു വ്യ​ത്യ​സ്ത ഉ​പ​ഗ്ര​ഹ​ങ്ങ​ളാ​യി ഇ​വ ര​ണ്ടു​ വ​ര്‍ഷ​ത്തോ​ളം പ്ര​വ​ര്‍ത്തി​ക്കും.

2035ഓ​ടെ ബ​ഹി​രാ​കാ​ശ​ത്ത് സ്വ​ന്തം നി​ല​യം സ്ഥാ​പി​ക്കു​ക​യെ​ന്ന ച​രി​ത്ര ദൗ​ത്യ​ത്തി​ലേ​ക്ക് നി​ർ​ണാ​യ​ക ചു​വ​ടാ​യാണ് ഐ.​എ​സ്.​ആ​ര്‍.​ഒ​യു​ടെ സ്പെ​യ്ഡെ​ക്സ് വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചത്. ചേ​സ​ര്‍ (എ​സ്.​ഡി.​എ​ക്‌​സ്. 01), ടാ​ര്‍ഗ​റ്റ് (എ​സ്.​ഡി.​എ​ക്‌​സ്. 02) ഉ​പ​ഗ്ര​ഹ​ങ്ങ​ളാണ് സ്പെ​യ്ഡെ​ക്സിൽ ഉള്ളത്. കൂ​ടാ​തെ 24 പ​രീ​ക്ഷ​ണോ​പ​ക​ര​ണ​ങ്ങ​ള്‍ കൂ​ടി ദൗ​ത്യ​ത്തി​ലു​ണ്ട്. റോ​ക്ക​റ്റി​ന്‍റെ മു​ക​ള്‍ഭാ​ഗ​ത്തു​ള്ള ഓ​ര്‍ബി​റ്റ​ല്‍ എ​ക്‌​സ്പെ​രി​മെ​ന്റ​ല്‍ മൊ​ഡ്യൂ​ളി​ലാ​ണ് (POEM) ഈ ​ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഭൂ​മി​യെ ​ചു​റ്റു​ക.

സ്പെ​യ്ഡെ​ക്സ് ദൗത്യത്തിന്‍റെ ഭാഗമായി പോയെം-4ൽ സ്ഥാപിച്ചിരുന്ന റോബോട്ടിക് കൈയും ബഹിരാകാശത്തെ മാലിന്യങ്ങൾ പിടിച്ചെടുക്കാനുള്ള റോബോട്ടിക് കൈയും (റോബോട്ടിക് ആം) കഴിഞ്ഞ ദിവസങ്ങളിൽ വിജയകരമായി പ്രവ‍ർത്തിപ്പിച്ചിരുന്നു. പോയം-4ന്‍റെ പ്ലാറ്റ്ഫോമിൽ നിന്ന് നാല് ജോയിന്‍റുകൾ ഉപയോഗിച്ചാണ് റോബോട്ടിക് കൈ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്. ബഹിരാകാശത്ത് ഒഴുകി നടക്കുന്ന ചെറിയ ഉപഗ്രഹ ഭാഗങ്ങളെയും മാലിന്യങ്ങളെയും പിടിച്ചെടുക്കാനും ചേർത്തുവെക്കാനും റോബോട്ടിക് കൈക്ക് സാധിക്കും.

ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ​മാ​യ ചാ​ന്ദ്ര​യാ​ന്റെ അ​ടു​ത്ത​ഘ​ട്ട​ത്തി​നും മ​നു​ഷ്യ​നെ ബ​ഹി​രാ​കാ​ശ​ത്ത് എത്തി​ക്കു​ന്ന​തി​നു​ള്ള ഗ​ഗ​ന്‍യാ​നി​നും ഡോ​ക്കി​ങ് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​വും. ഭാ​ര​തീ​യ അ​ന്ത​രീ​ക്ഷ സ്റ്റേ​ഷ​ന്‍ എ​ന്ന​ പേ​രി​ല്‍ ഇ​ന്ത്യ വി​ഭാ​വ​നം ​ചെ​യ്യു​ന്ന ബ​ഹി​രാ​കാ​ശ​നി​ല​യ​വും ഇ​തു​പോ​ലെ വ്യ​ത്യ​സ്ത പേ​ട​ക​ങ്ങ​ള്‍ ഒ​രു​മി​ച്ചു ചേ​ര്‍ത്തു​ കൊ​ണ്ടാ​വും നി​ര്‍മി​ക്കു​ക.

നി​ല​വി​ല്‍ യു.​എ​സ്, റ​ഷ്യ, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് സ്‌​പെ​യ്സ് ഡോ​ക്കി​ങ് ന​ട​പ്പാ​ക്കി​യ​ത്. പ​ല​ ത​വ​ണ വി​ക്ഷേ​പി​ച്ച വ്യ​ത്യ​സ്ത ഘ​ട​ക​ഭാ​ഗ​ങ്ങ​ള്‍ കൂ​ട്ടി​യോ​ജി​പ്പി​ച്ച് അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ​നി​ല​യം നി​ര്‍മി​ച്ച​ത് ഈ ​സാ​ങ്കേ​തി​ക​ വി​ദ്യ​യി​ലൂ​ടെ​യാ​ണ്. ഇ​താ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ ബ​ഹി​രാ​കാ​ശ​ത്തു​വെ​ച്ച് ഡോ​ക്കി​ങ് പ​രീ​ക്ഷി​ക്കു​ന്ന​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Spadex Docking: Reduced distance between satellites; ISRO says Satellites safe
Next Story